ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ നിർണായക സാന്നിധ്യമായി ഇന്ത്യൻ മുൻ താരം വിരാട് കോഹ്‍ലി. മോശം പ്രകടനവും തെറ്റായ തീരുമാനങ്ങളും രോഹിത് ശര്‍മയ്ക്ക് തിരിച്ചടിയാകുന്നതിനിടെയാണ്, വിരാട് കോഹ്‍ലിയുടെ ഭാഗത്ത് നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നത്. ഓരോ പന്തിന് ശേഷവും ബൗളര്‍മാരുമായി ആശയ വിനിമയം നടത്താൻ വിരാട് കോഹ്‍ലി ഓടിയെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ജസ്പ്രീത് ബുംമ്രയ്ക്കൊപ്പം ആകാശ് ദീപിനെയാണ് ന്യൂബോൾ ഏല്‍പ്പിച്ചത്. ഇത് കോഹ്‍ലിയുടെ തീരുമാനമായിരുന്നു. സാം കോൺസ്റ്റാസിന്റെ വിക്കറ്റെടുത്ത് ബുംമ്ര കോഹ്‍ലിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്തു. പിന്നാലെ സിറാജിനെ പന്തേൽപ്പിച്ച് ഉസ്മാൻ ഖ്വാജയെ വീഴ്ത്തി രോഹിത് ശർമയും ക്യാപ്റ്റൻസിയിൽ നിർണയാക പങ്കുവഹിച്ചു.
അതിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് ആവേശകരമായി മുന്നോട്ട് നീങ്ങുകയാണ്. രണ്ടാം ഇന്നിംഗ്സിൽ 60 ഓവർ ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിലാണ്. 266 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡാണ് ഓസീസിനുള്ളത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Content Highlights: Virat Kohli seems to be captaining India side against Australia