അവസാന വിക്കറ്റിൽ ഓസ്ട്രേലിയൻ ചെറുത്ത് നിൽപ്പ്; ആവേശമുയർത്തി നാലാം ടെസ്റ്റ്

ലിയോൺ 41 റൺസും ബോളണ്ട് 10 റൺസുമായി ക്രീസിൽ തുടരുകയാണ്

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിം​ഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയുടെ ലീഡ് 333 റൺസായി. 10-ാം വിക്കറ്റിൽ ഓസീസ് താരങ്ങളായ നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും ശക്തമായ ചെറുത്ത് നിൽപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലിയോൺ 41 റൺസും ബോളണ്ട് 10 റൺസുമായി ക്രീസിൽ തുടരുകയാണ്. ഇരുവരും ചേർന്ന 10-ാം വിക്കറ്റിൽ ഇതുവരെ 55 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 എന്ന സ്കോറിൽ നിന്നാണ് ഇന്ത്യ നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 11 റൺ‌സ് കൂടി ചേർത്തപ്പോഴേക്കും അവസാന വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 114 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഒന്നാം ഇന്നിം​ഗ്സിൽ ഇന്ത്യ 369 റൺസിൽ എല്ലാവരും പുറത്തായി. 105 റൺസ് ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടാനും ഓസീസിന് സാധിച്ചു. 70 റൺസെടുത്ത മാർനസ് ലബുഷെയ്നും 41 റൺസെടുത്ത പാറ്റ് കമ്മിൻസുമാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlights: Lyon, Boland frustrate India after Bumrah's record spell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us