സെഞ്ച്വറിയുമായി അഭിഷേകും പ്രഭ്സിമ്രാനും; ഒന്നാം വിക്കറ്റിൽ പഞ്ചാബിന് 298 റൺസിന്റെ ചരിത്ര പാർട്ണർഷിപ്പ്

മത്സരത്തിൽ അഭിഷേക് ശർമ 96 പന്തിൽ എട്ട് സിക്സറുകളും 22 ഫോറുകളും അടക്കം 170 റൺസെടുത്തപ്പോൾ എട്ട് സിക്സറുകളും 11 ഫോറുകളും അടക്കം പ്രഭ്സിമ്രാൻ 95 പന്തിൽ 125 റൺസെടുത്തു

dot image

വിജയ് ഹസാരെ ട്രോഫിയിലെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജോയിന്റ് പാർട്ട്ണർഷിപ്പുമായി ക്യാപ്റ്റൻ അഭിഷേക് ശർമയും പ്രഭ്സിമ്രാൻ സിങ്ങും തിളങ്ങിയപ്പോൾ സൗരാഷ്ട്രയ്ക്കെതിരെ പഞ്ചാബ് നേടിയത് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 424 റൺസ്. ഒന്നാം വിക്കറ്റിൽ 298 റൺസിന്റെ ഒന്നാം വിക്കറ്റ് പാർട്ട്ണർഷിപ്പാണ് അഭിഷേക് ശർമയും പ്രഭ്സിമ്രാൻ സിങ്ങും കൂടി നേടിയത്. 186 പന്തിൽ നിന്നായിരുന്നു ഈ റൺസ് നേട്ടം. 31-ാം ഓവറിലെ അവസാന പന്തിൽ പ്രഭ്സിമ്രാന്റെ വിക്കറ്റ് വീണതോടെയാണ് പാർട്ണർഷിപ്പ് തെറിച്ചത്. ശേഷം തൊട്ടടുത്ത ഓവറിൽ അഭിഷേകും വീണു.

മത്സരത്തിൽ അഭിഷേക് ശർമ 96 പന്തിൽ എട്ട് സിക്സറുകളും 22 ഫോറുകളും അടക്കം 170 റൺസെടുത്തപ്പോൾ എട്ട് സിക്സറുകളും 11 ഫോറുകളും അടക്കം പ്രഭ്സിമ്രാൻ 95 പന്തിൽ 125 റൺസെടുത്തു. ഇവരെ കൂടാതെ അൻമോഹൽ മൽഹോത്ര 48 റൺസും സൻവീർ സിംഗ് 40 റൺസും നേടി പഞ്ചാബ് ടോട്ടൽ ഉയർത്തി. അതേ സമയം മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്രയും പ്രത്യാക്രമണവുമായി കളം നിറഞ്ഞു. ഹാർവിക് ദേശായി 59 റൺസും ആർപിത് 82 റൺസും നേടി. നിലവിൽ 43 ഓവർതീരുമ്പോൾ ഏഴ് വിക്കറ്റിന് 314 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര.

Content Highlights: prabhsimran singh abhishek sharma created history in vijay hazare trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us