ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷം താൻ കാണിച്ച വിവാദ ആക്ഷനെക്കുറിച്ച് പ്രതികരിച്ച് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടിളക്കുന്ന ആക്ഷനാണ് ഹെഡ് കാണിച്ചത്. മത്സരത്തിന് ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്ന തരത്തില്‍ വിമർശനമുയർന്നു.
എന്നാൽ ഇത് ഹെഡിന്റെ തമാശയാണെന്ന പ്രതികരണവുമായി ഓസ്ട്രലിയൻ ക്യാപ്റ്റൻ രംഗത്തെത്തി. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നായിരുന്നു പാറ്റ് കമിന്‍സ് വിശദീകരിച്ചത്.
BGT was on the line, Chances of India winning was already eliminated and then this brainless guy played this shot against part timer Travis Head to throw his wicket.
— Rajiv (@Rajiv1841) December 30, 2024
Gavaskar is a legend & when he calls someone Stupid, means they are stupid. Period.pic.twitter.com/OcW169GrWV
ഇപ്പോഴിതാ ട്രിപ്പിള്‍ എം റേഡിയോക്ക് നല്‍കി അഭിമുഖത്തില്‍ ട്രാവിസ് ഹെഡ് തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തുകയാണ്. മെല്‍ബണില്‍ ഞാന്‍ ബൗള്‍ ചെയ്യേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാവും ഞാനിനി ബൗള്‍ ചെയ്യേണ്ടിവരികയെന്നായിരുന്നു കരുതിയിരുന്നത് എന്നും പറഞ്ഞ ഹെഡ് അപ്രതീക്ഷിതമായി ബൗൾ ചെയുകയും വിക്കറ്റെടുക്കുകയും ചെയ്തപ്പോൾ നടത്തിയ സെലിബ്രെഷനായിരുന്നു അതെന്നും വ്യക്തമാക്കി, അടുത്ത വിക്കറ്റെടുക്കുന്നതുവരെ എന്‍റെ കൈവിരലുകല്‍ ഐസ് കപ്പിലിട്ട് സംരക്ഷിക്കുമെന്നാണ് ഞാന്‍ തമാശയായി കാണിച്ചത് ഹെഡ് പറഞ്ഞു.
2022ല്‍ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 10 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോഴും ഹെഡ് സമാനമായ ആംഗ്യം കാട്ടിയിരുന്നുവെന്ന് ഓസീസ് മാധ്യമങ്ങളും കമന്‍റേറ്റര്‍മാരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്നും കുട്ടികളും സ്ത്രീകളുമെല്ലാം മത്സരം കാണുന്നുണ്ടെന്ന് ഹെഡ് മനസിലാക്കണമെന്നും മുന്‍താരം നവജ്യോത് സിദ്ദു വിമര്‍ശിച്ചിരുന്നു. റിഷഭ് പന്തിനെ മാത്രമല്ല 150 കോടി ഇന്ത്യക്കാരെ അപമാനിച്ചതിന് തുല്യമാണിതെന്നും സിദ്ദു വിമര്‍ശിച്ചിരുന്നു. അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം ജനുവരി മൂന്നിന് സിഡ്‌നിയിൽ ആരംഭിക്കും. നിലവിൽ 2-1 ന് പരമ്പരയിൽ മുന്നിലാണ് ഓസീസ്.
Content Highlinghts: Travis Head on controversial celebration after Rishabh Pant's dismissal