ബംഗാളിനെ ചെറിയ സ്‌കോറിൽ എറിഞ്ഞൊതുക്കി, ബാറ്റിങ്ങിൽ മികച്ച തുടക്കം, എന്നിട്ടും തോറ്റ് കേരളം

നാല് മത്സരങ്ങള്‍ കളിച്ച കേരളം ഗ്രൂപ്പിൽ ഏഴാം സ്ഥാനത്താണ്

dot image

വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തിൽ കേരളത്തിന് തോൽവി. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ബംഗാൾ 206 റൺസിന് പുറത്തായപ്പോൾ കേരളത്തിന്റെ മറുപടി 182 റൺസിലവസാനിച്ചു. 24 റൺസിന്റെ തോൽവിയാണ് കേരളം വഴങ്ങിയത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 143 റൺസിലെത്തിയ കേരളത്തിന് ശേഷം തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സൽമാൻ നിസാർ 49 റൺസ് നേടിയപ്പോൾ ഷോൺ റോഗർ, മുഹമ്മദ് അസ്ഹറുദ്ധീൻ എന്നിവർ 29 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാർക്കും തന്നെ തിളങ്ങാനായില്ല.

നേരത്തെ ആദ്യ 28 ഓവറിൽ 101 ലേക്ക് കൂപ്പുകുത്തിയ ബംഗാളിനെ വാലറ്റക്കാരന്‍ പ്രദിപ്ത പ്രമാണിക്കാണ് രക്ഷിച്ചത്. 82 പന്തില്‍ പുറത്താവാതെ 74 റൺസാണ് താരം നേടിയത് . കേരളത്തിന് വേണ്ടി നിതീഷ് എം ഡി മൂന്നും ജലജ് സക്‌സേന, ബേസില്‍ തമ്പി, ആദിത്യ സര്‍വാതെ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.ബംഗാൾ നിരയിൽ സായൻ ഘോഷ് അഞ്ചും കൗശിക്, മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തോൽവിയോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി രണ്ട് പോയിന്റുമായി കേരളം ഏഴാം സ്ഥാനത്താണ്.

Content Highlights: Vijay Hazare Trophy kerala lose against vs bengal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us