സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 157 റൺസിൽ എല്ലാവരും പുറത്തായി. ആദ്യ ദിവസത്തിന്റെ മൂന്നാം സെഷനിലാണ് അഫ്ഗാനിസ്ഥാന് എട്ട് വിക്കറ്റുകൾ നഷ്ടമായത്. ആദ്യ ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച സിംബാബ്‍വെ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റൺസെന്ന നിലയിലാണ്.
നേരത്തെ മഴമൂലം ആദ്യ സെഷനിലെ മത്സരം പൂർണമായും നഷ്ടപ്പെട്ടിരുന്നു. പിന്നാലെ ടോസ് നേടിയ സിംബാബ്‍വെ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയച്ചു. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അഫ്ഗാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു. മൂന്നാം സെഷനിലാണ് ബാക്കി എട്ട് വിക്കറ്റുകളും അഫ്ഗാൻ താരങ്ങൾ വലിച്ചെറിഞ്ഞത്.
25 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ. സിംബാബ്‍വെയ്ക്കായി സിക്കന്ദർ റാസ, ന്യൂമാൻ ന്യാംഹുരി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Afghanistan bowled out for 157 in first innings against Zimbabwe