പരിശീലനത്തിനെത്തിയത് അവസാനക്കാരനായി, നെറ്റ്സിലും പതറിയ ഷോട്ടുകൾ, രോഹിത്തിന്റെ ഈ ദിനം ഇങ്ങനെ

അരമണിക്കൂർ രോഹിത് നെറ്റ്സിൽ പരിശീലനം നടത്തി

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിന് മുമ്പായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ബാറ്റിങ് പരിശീലനം ലഭിച്ചത് അവസാന സ്ഥാനക്കാരനായെന്ന് റിപ്പോർട്ട്. തന്റെ കിറ്റ്സ് ധരിക്കാതെയാണ് രോഹിത് പരിശീലനത്തിനെത്തിയത്. ഈ സമയം പരിശീലകൻ ​ഗൗതം ​ഗംഭീർ ജസ്പ്രീത് ബുംമ്രയുമായി സംസാരിക്കുകയായിരുന്നു. എന്നാൽ ​ഗംഭീറും രോഹിത്തും തമ്മിൽ വലിയ സംഭാഷണങ്ങൾ ഉണ്ടായില്ല. ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.

ഇന്ത്യൻ ടീമിലെ മറ്റ് ബാറ്റർമാർ പരിശീലനം നടത്തിയതിന് ശേഷമാണ് രോഹിത് ശർമ ബാറ്റ് ചെയ്യാനെത്തിയത്. മെൽബൺ ടെസ്റ്റിന് മുമ്പും സമാന രീതിയിലാണ് രോഹിത് പരിശീലനം തേടിയിരുന്നത്. എങ്കിലും മെൽബണിൽ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ഓപണറാകുമെന്ന് വ്യക്തമായിരുന്നു. ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

അരമണിക്കൂർ രോഹിത് നെറ്റ്സിൽ പരിശീലനം നടത്തി. എന്നാൽ ഒരിക്കൽപോലും പഴയ ഹിറ്റ്മാനെ ഓർമിപ്പിക്കുന്ന പ്രകടനം രോഹിത് ശർമയിൽ നിന്നുണ്ടായില്ല. ഓരോ പന്തിനോടും രോഹിത് വളരെ വൈകിയാണ് പ്രതികരിച്ചത്. ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. അതിനിടെ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് ഭീഷണിയാകുന്നത്.

2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇം​ഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. രോഹിത് ശർമയുടെ അഭാവത്തില്‍ അടുത്ത ടെസ്റ്റില്‍‌ ജസ്പ്രീത് ബുംമ്ര ഇന്ത്യൻ ടീമിന്റെ നായകനാവും.

Content Highlights: Rohit Sharma's Last Batting Session With Team India Ahead Of 5th Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us