ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ചരിത്ര നേട്ടത്തിനരികിൽ ബുംമ്ര; വേണ്ടത് മൂന്ന് വിക്കറ്റുകൾ

മുൻ താരം ഹർഭജൻ സിങ്ങിന്റെ റെക്കോർഡിന് അരികിലാണ് ബുംമ്രയുള്ളത്

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മറ്റൊരു ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംമ്ര. മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി ബുംമ്രയ്ക്ക് സ്വന്തമാക്കാൻ കഴിയും. പരമ്പരയിലെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 30 വിക്കറ്റുകളാണ് ബുംമ്രയുടെ നേട്ടം.

ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ് ആണ് ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം. 2000-2001 പതിപ്പിൽ 32 വിക്കറ്റുകളാണ് ഇന്ത്യൻ മുൻ ഓഫ്സ്പിന്നർ സ്വന്തമാക്കിയത്. അതിനിടെ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് ഭീഷണിയാകുന്നത്.

2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇം​ഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. രോഹിത് ശർമയുടെ അഭാവത്തില്‍ അടുത്ത ടെസ്റ്റില്‍‌ ജസ്പ്രീത് ബുംമ്ര ഇന്ത്യൻ ടീമിന്റെ നായകനായേക്കാം.

പരിക്കിനെ തുടർന്ന് ആകാശ് ദീപും അഞ്ചാം ടെസ്റ്റിന് ഉണ്ടാകില്ല. രണ്ട് മത്സരങ്ങളിൽ നിന്നായി ആകാശ് ദീപ് അഞ്ച് വിക്കറ്റുകളാണ് നേടിയത്. പകരക്കാരനായി പ്രസിദ് കൃഷ്ണ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കും. രോഹിത് ശർമയുടെ അഭാവത്തിൽ ശുഭ്മൻ ​ഗിൽ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയേക്കും. ഇന്ത്യൻ ഓപണർമാരായി യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുൽ തിരികെയെത്തും.

Content Highlights: Bumrah Needs 3 Wickets For Huge BGT Record

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us