അടുത്ത ക്യാപ്റ്റൻ ബുംമ്രയോ?;താരവുമായി നീണ്ട സംഭാഷണം നടത്തി അജിത് അഗാർക്കറും ഗംഭീറും

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയേക്കും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം

dot image

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയേക്കും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ചർച്ചകൾ സജീവമാക്കി ബുംമ്രയും ഗംഭീറും അജിത് അഗാർക്കറും തമ്മിലുള്ള നീണ്ട സംഭാഷണത്തിന്റെ ദൃശ്യങ്ങൾ. ഇന്നലെ പരിശീലന സെഷനിടെയായിരുന്നു ബുംമ്രയെ മാറ്റി നിർത്തിയുള്ള മുഖ്യ പരിശീലകന്റെയും ചീഫ് സെലക്ടറുടെയും ചർച്ച.

എന്നാൽ ചർച്ചകൾ വ്യക്തിപരമോ ടീമിന്റെ പ്രകടനത്തെയോ കുറിച്ചുള്ളതാണെന്നും ക്യാപ്റ്റൻസിയുമായി ബന്ധമില്ലെന്നും ഗംഭീർ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. അതേസമയം രോഹിത് ക്യാപ്റ്റനായി അഞ്ചാം ടെസ്റ്റിൽ തുടരുമോ എന്ന ചോദ്യത്തിന് ഗംഭീർ വ്യക്തമായ ഉത്തരം നൽകിയില്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ആകാശ് ദീപ് നാളെ കളിക്കില്ലെന്ന കാര്യം പക്ഷെ ഗംഭീർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഡ്രസ്സിങ് റൂം വിവാദത്തിലും ഗംഭീർ പ്രതികരണവുമായി രംഗത്തെത്തി. ഡ്രസ്സിങ് റൂമിൽ പ്രശ്നങ്ങൾ നടന്നെന്ന വാർത്ത പൂർണ്ണമായും തള്ളാതെയായിരുന്നു പ്രതികരണം. ഡ്രസിങ് റൂമിലെ ചർച്ചകൾ വ്യക്തിപരമോ ടീമിന്റെ ഭാഗമായോ നടക്കുന്നതാണെന്നും അവ പുറത്തേക്ക് കൊണ്ടുപോകുന്നത് നല്ല പ്രവണതയല്ലെന്നും ഗംഭീർ പറഞ്ഞു. 'കോച്ചും കളിക്കാരും തമ്മിലുള്ള സംസാരങ്ങൾ ഡ്രസ്സിംഗ് റൂമിൽ നടക്കണം, അവിടെ തന്നെ നില്‍ക്കണം. ചില സമയത്ത് വാക്കുകൾ കടുപ്പിക്കേണ്ടി വരും, എല്ലാ സമയത്തും ചില്‍ ആയി സംസാരിക്കാൻ കഴിയണമെന്നില്ല,' ഗംഭീർ പറഞ്ഞു.

അതേ സമയം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചതും സെലക്ഷൻ കമ്മറ്റി ആ ആവശ്യം തള്ളിയതും ഇതുപോലെ വാർത്തയായിട്ടുണ്ട്. സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതിനെ തുടർന്ന് ഗംഭീർ അതൃപ്‍തി പ്രകടിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlinghts: Is next captain Bumrah?; Ajit Agarkar and Gambhir had a long conversation with Bumrah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us