പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്കൻ ടീം രണ്ടാം ടെസ്റ്റിന് ഇറങ്ങുക. ഓപണർ ടോണി ഡി സോർസിക്ക് പകരം ഓൾ റൗണ്ടർ വിയാൻ മൾഡർ ടീമിലെത്തി. ഡെയ്ൻ പാറ്റേഴ്സണ് പകരം ക്വാനെ മഫാക്കയും കളത്തിലിറങ്ങും.
പാകിസ്താനെതിരായ ഒന്നാം ടെസ്റ്റ് വിജയിച്ച ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സ്പോട്ട് ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ള ലക്ഷ്യം. എന്നാൽ വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്താനാണ് പാകിസ്താന്റെ ശ്രമം. നാളെ ഉച്ചയ്ക്ക് 1.30 മുതൽ കേപ്ടൗണിലാണ് മത്സരം തുടങ്ങുക.
പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡാൻ മാർക്രം, റയാൻ റിക്ലത്തോൺ, വിയാൻ മൾഡർ, ട്രിസ്റ്റൺ സ്റ്റമ്പ്സ്, ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെൻഡിങ്ഹാം, കെെൽ വെറെയ്നെ (വിക്കറ്റ് കീപ്പർ), മാർകോ ജാൻസൻ, കേശവ് മഹാരാജ്, കഗീസോ റബാദ, ക്വാനെ മഫാക്ക.
Content Highlights: South Africa Cricket announced playing XI for second test against Pakistan