ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ഇലവനെ അൽപ സമയത്തിന് മുമ്പാണ് ക്യാപ്റ്റന്‍ പാറ്റ്
കമ്മിൻസ് പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത മിച്ചൽ മാർഷിന് പകരം പ്ലെയിംഗ് ഇലവനിൽ ബ്യൂ വെബ്‌സ്റ്ററെ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ വാരിയെല്ല് വേദന അനുഭവപ്പെട്ടെങ്കിലും മിച്ചൽ സ്റ്റാർക്ക് കളിക്കാൻ യോഗ്യനാണെന്ന് പ്രഖ്യാപിച്ചതോടെ മെൽബണിൽ 2-1 പരമ്പരയിൽ ലീഡ് നേടിയ ടീമിലെ ഒരേയൊരു മാറ്റം ഇതാണ്.
ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റൻ മാർഷിന് ആദ്യ നാല് ടെസ്റ്റുകളിൽ 73 റൺസ് മാത്രമേ നേടാനായുള്ളൂ. അതേസമയം, ഒരു ഫോർമാറ്റിലും ഇത് വരെ ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറാത്ത 31 കാരന് നാളെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റമാണ്. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 5,297 റൺസും 148 വിക്കറ്റും നേടിയ ടാസ്മാനിയൻ ഓൾ റൗണ്ടറിനുള്ളത് ശ്രദ്ധേയമായ ആഭ്യന്തര റെക്കോർഡാണ്. ഇതിൽ 12 സെഞ്ച്വറികളും ഉൾപ്പെടുന്നു. കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിതമായി നഥാൻ മക്സ്വീനിക്ക് പകരക്കാരാനെത്തി സെഞ്ച്വറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ സാം കോൺസ്റ്റാസ് പോലെ ഇന്ത്യയ്ക്ക് ഈ പുതിയ അരങ്ങേറ്റക്കാരനും വെല്ലുവിളിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Rarely do we see a summer of cricket this big. A five-Test Border-Gavaskar Trophy, the women's Ashes and heaps more all on home soil. #YouNeedToSeeIt, live.
— Cricket Australia (@CricketAus) October 1, 2024
🎟️ https://t.co/yhYqPqsPTL pic.twitter.com/hPvVCbtesJ
അതേസമയം, ബോർഡർ ഗാവസ്കർ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റായ സിഡ്‌നി ടെസ്റ്റ് നാളെയാണ് ആരംഭിക്കുന്നത്. നിലവിൽ ഒരു മത്സരത്തിന് പിന്നിലായ ഇന്ത്യയ്ക്ക് പരമ്പര നേടുവാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയുടെ സാധ്യത സജീവമാക്കാനും സിഡ്‌നിയിൽ ജയിച്ചേ തീരൂ. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ പേസർ ആകാശ് ദീപ് കളിക്കില്ല എന്ന് സ്ഥിരീകരിച്ചെങ്കിലും
മറ്റ് മാറ്റങ്ങളുടെ കാര്യത്തിൽ പരിശീലകൻ ഗംഭീർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Content Highlights:Who is Beau Webster? Australia all-rounder set to debut in sydney in replace of Mitchel Marsh