രോഹിത്തിന് പിന്നാലെ കോഹ്‍ലിയും പുറത്തേക്ക്? താരവുമായി ചർച്ചയ്ക്ക് ബിസിസിഐ

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തുടരും

dot image

ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീമിൽ നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിന് പിന്നാലെ വിരാട് കോഹ്‍ലിയും പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയിൽ കോഹ്‍ലിയുമായി ബിസിസിഐ ഉടൻ ചർച്ച നടത്തുമെന്നാണ് സൂചനകൾ. എന്നാൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തുടരും.

ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് മോശം ഫോമിലാണ് വിരാട് കോഹ്‍ലി. കഴിഞ്ഞ 11 മത്സരങ്ങളിൽ 20 ഇന്നിം​ഗ്സുകളിൽ നിന്നായി 436 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും കോഹ്‍ലിയുടെ ഇന്നിം​ഗ്സിലുണ്ട്. എന്നാൽ തുടർച്ചായി ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ നേരിടാനാകാതെ പുറത്താകുന്നതാണ് വിരാട് കോഹ്‍ലിക്ക് തിരിച്ചടിയാകുന്നത്.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് മുമ്പായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയത്. മോശം പ്രകടനമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായത്. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി.

Content Highlights: Rohit Sharma Told He's Not In BCCI's Test Plans, Meeting With Virat Kohli Soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us