ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ താരം വിരാട് കോഹ്‍ലിക്കെതിരായ ബൗളിങ് തന്ത്രം വെളിപ്പെടുത്തി ഓസ്ട്രേലിയൻ പേസർ സ്കോട്ട് ബോളണ്ട്. ഒരുപാട് പന്തുകൾ പ്രതിരോധിച്ചുവെന്ന് മനസിലാക്കുമ്പോൾ കോഹ്‍ലി റൺസ് കണ്ടെത്താൻ നിർബന്ധിതനാകും. അപ്പോൾ ഓഫ്സൈഡിന് പുറത്ത് തുടർച്ചായി പന്തെറിയും. അതിൽ ബാറ്റുവെയ്ക്കുന്ന കോഹ്‍ലി സ്വന്തം വിക്കറ്റ് നഷ്ടമാക്കും. ബോളണ്ട് വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് മോശം ഫോമിലാണ് വിരാട് കോഹ്‍ലി. കഴിഞ്ഞ 11 മത്സരങ്ങളിൽ 20 ഇന്നിംഗ്സുകളിൽ നിന്നായി 436 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും കോഹ്‍ലിയുടെ ഇന്നിംഗ്സിലുണ്ട്. തുടർച്ചായി ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകൾ നേരിടാനാകാതായാണ് കോഹ്‍ലി പുറത്താകുന്നത്.
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 185 റൺസിൽ എല്ലാവരും പുറത്തായി. 40 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 26 റൺസും രോഹിത്തിന് പകരം നായകൻ ജസ്പ്രീത് ബുംമ്ര 22 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി സ്കോട് ബോളണ്ട് നാലും മിച്ചൽ സ്റ്റാർക് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിലാണ്.
Content Highlights: Scott Boland reveals his plan after dismissing Virat once again