ആദ്യ പന്തിൽ ഭാഗ്യത്തിന് രക്ഷപ്പെട്ടിട്ടും പഠിച്ചില്ല; പരമ്പരയിൽ ഏഴാമതും ഓഫ് സൈഡ് ട്രാപ്പിൽ തലവെച്ച് കോഹ്‌ലി

ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്

dot image

ഓസീസിന്റെ ഓഫ് സ്റ്റംപ് ട്രാപ്പിന് മുന്നിൽ വീണ്ടും കീഴടങ്ങി വിരാട് കോഹ്‌ലി. ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ പന്തിലാണ് താരത്തിന്റെ വിക്കറ്റ് വീണത്. ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് വിരാട് കോഹ്‌ലി ബാറ്റ് വെച്ചപ്പോൾ പന്ത് സ്ലിപ്പിലുണ്ടായിരുന്ന അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ കൈപ്പിടിയിലൊതുക്കി.

താരം ബാറ്റിങ്ങിനിറങ്ങിയ ഉടൻ ഓഫ് സൈഡ് കെണി ഉറപ്പിക്കാൻ ഓസീസ് സ്ലിപ് ഫീൽഡിൽ കൂടുതൽ താരങ്ങളെ അണിനിരത്തിയിരുന്നു. മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തും ഇത്തരത്തിലുള്ള ഓഫ് സൈഡ് ട്രാപ് ആയിരുന്നെങ്കിലും ഫീൽഡിൽ സ്മിത്തെടുത്ത ക്യാച്ച് മൈതാനത്ത് പിച്ച് ചെയ്തതായി ഡിആർഎസ്എൽ കാണിച്ചു. ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയിട്ടും പക്ഷെ കോഹ്‌ലി പാഠം പഠിച്ചില്ല.

ഈ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും താരത്തിന്റെ വിക്കറ്റ് പോയത് സമാനമായ രീതിയിൽ ഓഫ് സൈഡ് ബോളിന് ബാറ്റ് വെച്ചായിരുന്നു, ആകെ മൊത്തം എട്ട് ഇന്നിങ്‌സുകൾ കളിച്ചവയിൽ ഏഴ് തവണയും. ഓഫ് സൈഡ് ട്രാപ് മറികടക്കാൻ ഓഫ് സൈഡ് ബോളുകൾ പൂർണ്ണമായി ലീവ് ചെയ്യുന്നതടക്കം ആലോചിക്കാൻ വിരാടിന് മുൻ താരങ്ങളടക്കം നിർദേശം നൽകിയിരുന്നെങ്കിലും താരത്തിന് നടപ്പാക്കാൻ കഴിഞ്ഞില്ല.

അതേ സമയം മത്സരത്തിൽ 69 പന്തിൽ 17 റൺസ് മാത്രമാണ് കോഹ്ലി

നേടിയത്. ബൗണ്ടറിയും നേടാനായില്ല. ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ച ഒരേയൊരു മത്സരമായ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും താരത്തിന് തിളങ്ങാനായിരുന്നില്ല. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്.

2024 കലണ്ടർ വർഷത്തിലും മോശം പ്രകടനമാണ് താരം കാഴ്ച വെച്ചത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിംഗ്സ് കളിച്ചപ്പോൾ രണ്ടാമനായി ഇറങ്ങിയ താരം നേടിയത് 419 റൺസ് മാത്രം. 24 റൺസാണ് ബാറ്റിങ് ആവറേജ്. നേടിയത് ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രം.

Content Highlights: Virat Kohli fails again vs outside off deliveries in Border Gavaskar Trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us