'ഫ്രോഡ് ബാറ്റര്‍!', രോഹിത്തും കോഹ്‌ലിയുമല്ല ശരിക്കുമുള്ള ദുരന്തം; യുവതാരത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താരത്തിന്‍റെ ദയനീയ പ്രകടനം തുടരുന്നതിന് വേണ്ടിയാണോ സിഡ്‌നിയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതെന്നും ചിലര്‍ കുറ്റപ്പെടുത്തി

dot image

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെതിരെ ആരാധകര്‍. ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറിലിറങ്ങി നിരാശപ്പെടുത്തുകയാണ് ഗില്‍. സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 64 പന്തുകള്‍ നേരിട്ട് 20 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 15 പന്തില്‍ 13 റണ്‍സുമാണ് ഗില്ലിന്റെ സമ്പാദ്യം.

Shubman Gill
ശുഭ്മന്‍ ഗില്‍

ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനം പുറത്തെടുത്തതിന്റെ പേരില്‍ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ട്രോളുകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഗില്‍ പലപ്പോഴും രക്ഷപ്പെട്ടുപോകാറുണ്ട്. എന്നാല്‍ ഗില്ലിനെ ഇന്ന് രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം വിദേശത്ത് അതിദയനീയ പ്രകടനം തുടരുകയാണ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഗാബയില്‍ കളിച്ച ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ വലിയ ബാധ്യതയാണ് ഗില്‍ കാരണം ഇന്ത്യക്ക് ഉണ്ടായതെന്നാണ് ആരാധകര്‍ പറയുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനം തുടര്‍ന്നിട്ടും ഗില്ലിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി പ്രോത്സാഹിക്കുന്നതിന് ബിസിസിഐയെ വിമര്‍ശിക്കുന്നുമുണ്ട്. ഗില്ലിന് തന്റെ ദയനീയ പ്രകടനം തുടരുന്നതിന് വേണ്ടിയാണോ സിഡ്‌നിയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതെന്നും ചിലര്‍ കുറ്റപ്പെടുത്തി. ഗില്‍ ഓവര്‍ഹൈപ്പ്ഡ് ക്രിക്കറ്ററാണെന്നും ഫ്രോഡ് ബാറ്ററെന്നും ആരാധകര്‍ തുറന്നടിച്ചു.

Content Highlights: Fans slam Shubman Gill for his poor perormance in SCG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us