ബുംമ്ര ഈസ് ബാക്ക്!; സ്‌കാനിങ്ങിന് ശേഷം ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തി, ഇന്ത്യയ്ക്ക് ആശ്വാസം

സിഡ്‌നിയിലെ രണ്ടാം ദിനം മത്സരം നടക്കുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി ബുംമ്ര ഗ്രൗണ്ട് വിട്ടത്

dot image

ഓസീസിനെതിരെ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസം. മത്സരത്തിനിടെ കളംവിട്ടിരുന്ന ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുംമ്ര ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് മടങ്ങിയെത്തി. ഇന്ത്യന്‍ ഡ്രസിങ് റൂമിലേയ്ക്ക് തിരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ താരത്തിന്റെ പരിക്ക് സാരമല്ലെന്നുള്ള ആശ്വാസത്തിലാണ് ആരാധകര്‍.

സിഡ്‌നിയിലെ രണ്ടാം ദിന മത്സരം നടക്കുന്നതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കി ബുംമ്ര ഗ്രൗണ്ട് വിട്ടത്. ലഞ്ചിന് ശേഷം ഓരോവര്‍ മാത്രമെറിഞ്ഞ ബുംമ്ര ടീം ഡോക്ടര്‍മാര്‍ക്കൊപ്പമാണ് മൈതാനം വിട്ടത്. താരത്തിന്റെ കൈയ്ക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയത് മൂലം സ്‌കാനിങ്ങിന് വിധേയനാക്കാന്‍ കൊണ്ട് പോയതാണെന്നാണ് വിവരം. അതേസമയം ഇന്ത്യന്‍ ടീമിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

രോഹിത് ശര്‍മയ്ക്ക് പകരം ജസ്പ്രിത് ബുംമ്രയാണ് സിഡ്‌നിയില്‍ ഇന്ത്യയെ നയിക്കുന്നത്. ബുംമ്ര കളംവിട്ടതിന് ശേഷം വിരാട് കോഹ്‌ലിയാണ് ഫീല്‍ഡ് നിയന്ത്രിച്ചത്. ബുംമ്രയ്ക്ക് എന്താണ് സംഭവിച്ചതെന്നോ താരം തുടര്‍ന്ന് കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.

തിരിച്ചെത്തിയ ബുംമ്ര ഇനി സിഡ്‌നിയില്‍ പന്തെറിയാനായി ഇറങ്ങുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ മത്സരത്തില്‍ ബുംമ്ര വിട്ടുനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. താരം ഡ്രസിങ് റൂമിലേക്ക് നടന്നുപോയതും വളരെ ആത്മവിശ്വാസത്തോടെയാണ്.

Content Highlights: Jasprit Bumrah Returns To Indian Dressing Room At SCG From Hospital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us