2016ന് ശേഷം ഇതാദ്യം; ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി പിറന്നു

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ്.

dot image

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയുമായി റയാൻ റിക്ലത്തോൺ. 266 പന്തുകൾ നേരിട്ടാണ് ദക്ഷിണാഫ്രിക്കൻ ഓപണിങ് ബാറ്ററുടെ നേട്ടം. 295 പന്തിൽ 25 ഫോറും ഒരു സിക്സും സഹിതം 213 റൺസുമായി റയാൻ റിക്ലത്തോൺ ക്രീസിൽ തുടരുകയാണ്. 2016ന് ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി പിറക്കുന്നത്. 2016ൽ ഇം​ഗ്ലണ്ടിനെതിരെ ഹാഷിം അംലയാണ് ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഇരട്ട സെ‍ഞ്ച്വറി തികയ്ക്കുന്നത്.

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ ഉച്ചഭഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ്. റിക്ലത്തോണിനൊപ്പം 74 റൺസുമായി കെയ്ൽ വെരെയ്നെയാണ് ക്രീസിലുള്ളത്. ഇരുവരും ചേർന്ന പിരിയാത്ത ആറാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.

നേരത്തെ രണ്ടാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിം​ഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. റയാൻ റിക്ലത്തോൺ, ക്യാപ്റ്റൻ ടെംമ്പ ബാവുമ എന്നിവരുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എയ്ഡാൻ മാർക്രവും റയാൻ റിക്ലത്തോണും ചേർന്ന ആദ്യ വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 11 റൺസിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മാർക്രം (11), വിയാൻ മൾഡർ (5), ട്രിസ്റ്റൻ സ്റ്റമ്പ്സ് (0) എന്നിവരാണ് പുറത്തായത്.

നാലാം വിക്കറ്റിൽ റിക്ലത്തോണും ബാവുമയും ഒത്തുചേർന്നതോടെയാണ് ദക്ഷിണാഫ്രിക്കൻ സ്കോർ മുന്നോട്ട് നീങ്ങിയത്. 179 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 106 റൺസ് നേടി ടെംമ്പ ബാവുമ പുറത്തായി. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 235 റൺസ് കൂട്ടിച്ചേർത്തു.

Content Highlights: Rickelton becomes first South African to score double hundred since 2016

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us