റിക്ലത്തോണിന്റെ ഇരട്ട സെ‍ഞ്ച്വറി; കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ, പാകിസ്താന് തകർച്ച

ആദ്യ ഇന്നിം​ഗ്സ് ബാറ്റിങ് ആരംഭിച്ച പാകിസ്താൻ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്.

dot image

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. റയാൻ റിക്ലത്തോണിന്റെ ഇരട്ട സെ‍ഞ്ച്വറിയുടെയും ടെംമ്പ ബാവുമയുടെയും കെയ്ൽ വെരെയ്നെയുടെയും സെഞ്ച്വറികളുടെയും മികവിൽ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിം​ഗ്സിൽ 615 എന്ന സ്കോർ ഉയർത്തി. ആദ്യ ഇന്നിം​ഗ്സ് ബാറ്റിങ് ആരംഭിച്ച പാകിസ്താൻ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്. 343 പന്ത് നേരിട്ട് 29 ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ റിക്ലത്തോൺ 259 റൺസെടുത്തു പുറത്തായി. 147 പന്തിൽ ഒമ്പത് ഫോറിന്റെയും അഞ്ച് സിക്സും സഹിതം വെരെയ്നെ 100 റൺസും നേടി.

മാർകോ ജാൻസൻ 62 റൺസും കേശവ് മഹാരാജ് 40 റൺസും സംഭാവന ചെയ്തു. ആദ്യ ദിവസം ടെംമ്പ ബാവുമ 106 റൺസും നേടിയിരുന്നു. പാകിസ്താനായി മുഹമ്മദ് അബ്ബാസും സൽമാൻ അലി ആ​ഗയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ രണ്ട് റൺസെടുത്ത ഷാൻ മസൂദ്, 12 റൺസുമായി കമ്രാൻ ​ഗുലാം, റൺസൊന്നുമെടുക്കാതെ സൗദ് ഷക്കീൽ എന്നിവരെയാണ് പാകിസ്താന് നഷ്ടമായത്. 31 റൺസെടുത്ത ബാബർ അസം ക്രീസിലുണ്ട്.

Content Highlights: Rickelton's marathon 259, Verreynne century thump hapless Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us