'സിഡ്‌നി ടെസ്റ്റിൽ നിന്ന് മാറി നിന്നത് വിരമിക്കലുമായി കൂട്ടികെട്ടേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രോഹിത്

ടെസ്റ്റ് ക്രിക്കറ്റ് നിർത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി

dot image

ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വിരമിക്കൽ തീരുമാനവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് നിർത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി.

നിലവിലെ സാഹചര്യം പരിഗണിച്ച് ഫോമിലല്ലാത്തുകൊണ്ടും, ഇന്ത്യയെ സംബന്ധിച്ച് നിർണായക മത്സരമായതിനാൽ ഫോമിലുള്ള മറ്റ് താരങ്ങൾക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശം വെച്ചുമാണ് മാറി നിന്നത്, ടീമിന് എന്താണോ വേണ്ടത്, അതിനാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്, രോഹിത് കൂട്ടിച്ചേത്തു. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിന്റെ ഇടവേളയിൽ സ്റ്റാർ സ്പോർട്സിൽ അവതാരകരായ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് മനസ്സ് തുറന്നത്.

‘ചീഫ് സിലക്ടറും പരിശീലകനുമായി സംസാരിച്ചാണ് ഈ ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചത്. ഞങ്ങളുടെ ചർച്ചാവിഷയം വളരെ ലളിതമായിരുന്നു. വ്യക്തിഗത കാര്യങ്ങളേക്കാൾ ടീമിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും' രോഹിത് പറഞ്ഞു. നേരത്തെ രോഹിത് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സുനിൽ ഗാവസ്‌കർ അടക്കമുള്ള മുൻ ഇതിഹാസ താരങ്ങളും രോഹിത് വിരമിക്കണമെന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പരമ്പരക്കിടയിൽ മാറി നിൽക്കുന്ന ആദ്യ ക്യാപ്റ്റനാണ് രോഹിത്.

Content Highlights :Rohit Sharma breaks silence on retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us