2023 ബോർഡർ ഗാവസ്‌കർ ട്രോഫി ഓർമ്മയുണ്ടോ, അന്ന് ഇന്ത്യയോട് 2-0 ന് ഓസ്‌ട്രേലിയ തോറ്റ് നിൽക്കുമ്പോഴാണ് പാറ്റ് കമ്മിൻസ് അമ്മയുടെ അസുഖം കാരണം ടൂർണമെന്റിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നത്. അധികം വൈകാതെ തന്നെ കമ്മിൻസിന്റെ മാതാവ് മരണപ്പെടുകയും ചെയ്തു. ശേഷം മത്സര രംഗത്ത് നിന്നും ചെറിയൊരു ഇടവേളയെടുത്ത കമ്മിൻസ് പിന്നീട് ഇന്ത്യക്കെതിരെ കളിക്കാനെത്തുന്നത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ്. അന്ന് ഏറെ വിജയ സാധ്യത കല്പിച്ചിരുന്ന ഇന്ത്യയെ 209 റൺസിന് തോൽപ്പിക്കുകയും ചെയ്തു കമ്മിൻസിന്റെ ഓസീസ്.
ശേഷം നടന്ന ഏകദിന ലോകകപ്പിലും അപരാജിതരായി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയെ കമ്മിൻസും സംഘവും തോൽപ്പിച്ച് കിരീടം നേടി. ആറ് വിക്കറ്റിനാണ് അന്ന് ഇന്ത്യ ജയിച്ചത്. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് ടെസ്റ്റും കമ്മിൻസിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയ നേടുകയുണ്ടായി.
- Won the WTC Final.
— Mufaddal Vohra (@mufaddal_vohra) January 5, 2025
- Won the World Cup.
- Won the BGT.
- Won the Ashes.
CAPTAIN PAT CUMMINS, AN ICON IN AUSTRALIAN HISTORY. 💯 pic.twitter.com/ZIRUjIAb56
അതിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഫ്രാങ്ക് വോറൽ ട്രോഫിയും ശ്രീലങ്കയ്‌ക്കെതിരെയുള്ള വോൺ-മുരളീധരൻ ട്രോഫിയും ഓസീസ് തൂക്കി. ന്യൂസിലാൻഡ്, പാകിസ്താൻ, സൗത്ത് ആഫ്രിക്ക തുടങ്ങി ടീമുകളുമായുള്ള പരമ്പരയിലും ടീമിനെ വിജയിപ്പിച്ചു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റനും കമ്മിൻസാണ്. 33 മത്സരങ്ങളിൽ 20 മത്സരങ്ങളാണ് കമ്മിൻസിന്റെ കീഴിൽ ഓസീസ് ജയിച്ചിട്ടുള്ളത്. 29 മത്സരങ്ങളിൽ നിന്ന് 17 മത്സരങ്ങൾ ഇംഗ്ലണ്ടിനെ ജയിപ്പിച്ച ബെൻ സ്റ്റോക്‌സാണ് ലിസ്റ്റിൽ രണ്ടാമത്. ക്യാപ്റ്റനെന്നതിന് പുറമെ താരമെന്ന നിലയിലും മികച്ച പ്രകടനമാണ് കമ്മിൻസ് ഇത്തവണത്തെ ബോർഡർ ഗാവസ്‌കർ ട്രോഫിയിലും നടത്തിയത്. അഞ്ചു മത്സരങ്ങളിൽ നിന്നായി 25 വിക്കറ്റുകളും 159 റൺസും താരം നേടി.
Content Highlights: CAPTAIN PAT CUMMINS, AN TROPHY HUNTER IN AUSTRALIAN HISTORY