ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പരിക്കേറ്റ് പുറത്തായതിൽ പ്രതികരണവുമായി ജസ്പ്രീത് ബുംമ്ര. ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കേണ്ടിവരുമെന്നും നിങ്ങളുടെ ശരീരത്തോട് നിങ്ങൾക്ക് ചിലപ്പോൾ പൊരുതാന്‍ കഴിയില്ലെന്നും ബുംമ്ര പറഞ്ഞു. പ്ലയെർ ഓഫ് ദി സീരീസ് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു ബുംമ്രയുടെ പ്രതികരണം.
ടൂർണമെന്റിൽ അത്ഭുതകരമായ പ്രകടനമാണ് ഇന്ത്യൻ പേസർ നേടിയത്. 32 വിക്കറ്റുകൾ നേടിയ താരം ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു. ബുംമ്ര പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഇന്ത്യ കളി കൈവിട്ടത്. ഒന്നാം ഇന്നിങ്സിൽ ബുംമ്രയുടെ നേതൃത്വത്തിൽ ഓസീസിനെ 181 റൺസിന് ഒതുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. താരം മത്സരത്തിനിടയിൽ ഗ്യാലറിയിലേക്ക് കയറി പോകുന്നതും ശേഷം ഡോക്ടർമാർക്കൊപ്പം ഗ്രൗണ്ട് വിടുന്നതുമായ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.
BGT 2024-25 It was Jasprit Bumrah vs Australia and rest of indian players were ordinary except Yashasvi & Bumrah 💯#INDvAUS #RohitSharma #ViratKohli𓃵 #AUSvINDIA #BGT2025 #INDvsAUSTest #WTC25 #Bumrah #JaspritBumrah pic.twitter.com/VvTATgSftM
— KRISHNA GOUR (@krishnagour042) January 5, 2025
അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സൂപ്പർ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനെത്തിയില്ല.
ഓസീസ് നിരയിൽ ഉസ്മാൻ ഖവാജ (41), സാം കോൺസ്റ്റാസ്( 22 ) , ട്രാവിസ് ഹെഡ്( 34 ),വെബ്സ്റ്റർ (39) എന്നിവർ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്‌ണ മൂന്ന് വിക്കറ്റുകൾ നേടി. തോൽവിയോടെ പരമ്പരയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ യോഗ്യതയും ഇന്ത്യയ്ക്ക് നഷ്ടമായി.
Content Highlights: jasprit bumrah on his injury on border gavasker trophy