കോഹ്‌ലിയും രോഹിതും ടീമിന് ഗുണകരമായ തീരുമാനമെടുക്കും; താരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ ഗംഭീർ

സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിന്ന രോഹിത് ശർമയുടെ മാതൃക, ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധത്തിന്റെ ലക്ഷണമാണെന്നും ഗംഭീർ പറഞ്ഞു.

dot image

ഓസ്ട്രേലിയ്‌‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ടീമിലെ
സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. സിഡ്നി ടെസ്റ്റിലും തോറ്റ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ , കോഹ്‌ലിയും രോഹിത്തും വിരമിക്കണമെന്ന ആവശ്യം ചില ആരാധകർ ഉന്നയിക്കുന്നതിനിടെയാണ് ഗംഭീറിന്റെ ഈ വാക്കുകൾ.

‘ഇപ്പോളും കടുത്ത ദാഹത്തോടെ കളത്തിൽ നിൽക്കുന്ന താരങ്ങളാണ് കോഹ്‌ലിയും രോഹിത്തും. മോശം ഫോമിലാണെന്ന് മനസ്സിലാക്കി സിഡ്നി ടെസ്റ്റിൽനിന്ന് വിട്ടുനിന്ന രോഹിത് ശർമയുടെ മാതൃക, ഇന്ത്യൻ ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്തബോധത്തിന്റെ ലക്ഷണമാണെന്നും ഗംഭീർ പറഞ്ഞു. കോഹ്‌ലിയും ഉത്തരവാദിത്തമുള്ളയാളാണ്. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാകുന്ന തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്, ഗംഭീർ കൂട്ടിച്ചേർത്തു.

ഡ്രസിങ് റൂം വിവാദത്തെ കുറിച്ചും ഗംഭീർ പ്രതികരിച്ചു. ഡ്രസിങ് റൂമിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്തുന്നതിന് എല്ലാവരോടും സത്യസന്ധമായും ന്യായമായും പെരുമാറേണ്ടത് എന്റെ ചുമതലയാണ്. ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളാണെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം എന്നാണ് എന്റെ നിലപാട്.’ ഗംഭീർ പറഞ്ഞു.

Content Highlights: Kohli and Rohit will make a good decision for the team; Gambhir amid rumors of retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us