ന്യൂസിലാൻഡ്- ശ്രീലങ്ക ഒന്നാം ഏകദിനത്തിൽ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയം. ശ്രീലങ്ക മുന്നോട്ട് വെച്ച 178 വിജയ ലക്ഷ്യം 26.1 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. വിൽ യങ് 90 റൺസെടുത്തപ്പോൾ രചിൻ രവീന്ദ്ര 45 റൺസെടുത്തു. മാർക്ക് ചാപ്മാൻ 29 റൺസുമെടുത്തു.
നേരത്തെ മാറ്റ് ഹെൻറിയാണ് ശ്രീലങ്കയെ തകർത്തത്. പത്തോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം നേടിയത്. കിവി നിരയിൽ ജേക്കബ് ഡഫി, നഥാൻ സ്മിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ ശ്രീലങ്കൻ നിരയിൽ അവിഷ്ക ഫെർണാണ്ടോ, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ എന്നിവരാണ് തിളങ്ങിയത്. ഫെർണാണ്ടോ 56 റൺസെടുത്തപ്പോൾ ജനിത് ലിയാനഗെ 36 റൺസെടുത്തും വനിന്ദു ഹസരംഗ 35 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlights: new zealand beat sri lanka for 9 wickets