ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഓസീസ് അനായാസം വിജയത്തിലേക്ക് കുതിക്കുന്നു. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി തുടങ്ങിയ ഓസീസ് എട്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് കടന്നു. സൂപ്പർ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനെത്തിയില്ല.
അതേ സമയം മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിന്റെ തുടക്കത്തിൽ തന്നെ ബാക്കി വിക്കറ്റുകളും നഷ്ടമായി. 157 റൺസാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നേടാനായത്. ജഡേജ 13 റൺസെടുത്തും വാഷിംഗ്‌ടൺ സുന്ദർ 12 റൺസെടുത്തും സിറാജ് നാല് റൺസെടുത്തും ബുംമ്ര പൂജ്യം റൺസിനും പുറത്തായി.
ഇന്നലെ റിഷഭ് പന്തിന്റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് തുണയായിരുന്നത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ ഇന്നിങ്സിൽ 33 പന്തിൽ 61 റൺസാണ്. പന്ത് കഴിഞ്ഞാൽ ജയ്‌സ്വാളാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ തന്നെ നാല് ഫോറുകൾ അടിച്ച താരം 22 റൺസ് നേടി. കെ എൽ രാഹുൽ 13 റൺസെടുത്ത് പുറത്തായപ്പോൾ കോഹ്‌ലി ആറ് റൺസിനും ഔട്ടായി.
No Jasprit Bumrah on the field. pic.twitter.com/obIjcXnUbP
— Mufaddal Vohra (@mufaddal_vohra) January 5, 2025
ഗില്ലും 13 റൺസിന് ഔട്ടായി. പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാർ പക്ഷെ ഈ മത്സരത്തിലും ഫോം ഔട്ടായി. നാല് റൺസാണ് നിതീഷ് കുമാർ നേടിയത്. . സ്‌കോട്ട് ബോളണ്ട് ആറ് വിക്കറ്റുകൾ നേടിയപ്പോൾ കമ്മിൻസും വെബ്സ്റ്ററും ഒരു വിക്കറ്റും കമ്മിൻസ് മൂന്ന് വിക്കറ്റും നേടി.
Content Highlights: No Jasprit Bumrah on the field, australia have more winning chance