പരിക്കേറ്റ ഹേസൽവുഡിന് പകരമെത്തി തീയായി; ഇത് തീയുണ്ട ബോളണ്ടിന്റെ രണ്ടാം വരവ്

സിഡ്‌നിയിൽ രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റുകളാണ്‌ താരം നേടിയത്

dot image

തീർത്തും അപ്രതീക്ഷിതമായിരുന്നു 35 കാരനായ സ്‌കോട്ട് ബോളണ്ടിന്റെ ബോർഡർ ഗാവസ്‌കർ ട്രോഫി ടൂർണ്ണമെന്റിലേക്കുള്ള പ്രവേശനം. പരിക്കേറ്റ സ്റ്റാർ പേസർ ഹേസൽവൂഡിന് പകരമായിട്ടിട്ടായിരുന്നു ആദ്യ ഇലവനിലെത്തിയത്. അഡലെയ്ഡിലാണ് ആദ്യ അവസരമൊരുങ്ങിയത്. ഇരു ഇന്നിങ്‌സിലുമായി താരം അഞ്ച് വിക്കറ്റുകൾ നേടി. എന്നാൽ മൂന്നാം ടെസ്റ്റായ ഗാബയിൽ ഹേസൽവുഡ് തിരിച്ചുവന്നതോടെ ബോളണ്ടിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നു.

എന്നാൽ ഗാബയിൽ വീണ്ടും ഓസീസിന്റെ ഫസ്റ്റ് ചോഴ്സായ ഹേസൽവുഡിന് പരിക്കേറ്റതോടെ നാലാം ടെസ്റ്റിൽ മെൽബണിൽ വീണ്ടും തിരിച്ചെത്തി. ഇരു ഇന്നിങ്‌സിലുമായി താരം ആറ് വിക്കറ്റുകൾ നേടി. ഇപ്പോൾ നടക്കുന്ന അഞ്ചാം ടെസ്റ്റായ സിഡ്‌നിയിലും താരം തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. ഇരു ഇങ്ങ്‌സിലുമായി താരം 10 വിക്കറ്റുകളാണ്‌ നേടിയത്. ഓസീസിന് വേണ്ടി ഇത് വരെ 12 ടെസ്റ്റുകൾ മാത്രം കളിച്ച് 46 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം. ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, കമ്മിൻസ് തുടങ്ങി ഓസീസിന്റെ ഫസ്റ്റ് ചോഴ്സ് ത്രയങ്ങൾക്കിടയിൽ അവസരം നഷ്ടപ്പെട്ടുപോയ ബോളണ്ടിന് ശരിക്കുമിത് ഒരു രണ്ടാം വരവാണ്.

അതേ സമയം അഞ്ചാം ടെസ്റ്റിൽ ഓസീസ് അനായാസ വിജയത്തിലേക്ക് മുന്നേ റുകയാണ്. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി തുടങ്ങിയ ഓസീസ് 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് കടന്നു. സൂപ്പർ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനെത്തിയില്ല.

അതേ സമയം മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിന്റെ തുടക്കത്തിൽ തന്നെ ബാക്കി വിക്കറ്റുകളും നഷ്ടമായി. 157 റൺസാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നേടാനായത്. ഒന്നാം ഇന്നിങ്സിൽ 185 റൺസെടുത്തിരുന്ന ഇന്ത്യ ഓസീസിനെ 181 റൺസിന് ഓൾ ഔട്ടാക്കി നാല് റൺസിന്റെ ലീഡെടുത്തിരുന്നു.

Content Highlights: scott boland outstanding perfomance in border gavasker trophy

dot image
To advertise here,contact us
dot image