അഞ്ച് ഇന്ത്യൻ താരങ്ങൾ, ആറ് ഓസ്‌ട്രേലിയൻ താരങ്ങൾ; ബിജിടി ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനെയാണ് വോണ്‍ തിരഞ്ഞെടുത്തത്.

dot image

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അഞ്ച് ഇന്ത്യൻ താരങ്ങളും ആറ് ഓസ്‌ട്രേലിയൻ താരങ്ങളുമാണ് ഇടം പിടിച്ചത്.

വോണിന്‍റെ ടീമിൽ ഓപ്പണര്‍മാരായി ഇടം പിടിച്ചത് ഇന്ത്യയുടെ യശസ്വി ജയ്സ്വാളും ഓസ്ട്രേലിയയുടെ സാം കോണ്‍സ്റ്റാസുമാണ്. പരമ്പരയിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു യശസ്വി ജയ്സ്വാള്‍. പരമ്പരയ്ക്കിടെ അരങ്ങേറ്റക്കാരനായി വന്ന് അർധസെഞ്ച്വറി നേടി ഇന്ത്യയെ ഞെട്ടിച്ച പത്തൊമ്പതുകാരനാണ് കോൺസ്റ്റാസ്.

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനെയാണ് വോണ്‍ തിരഞ്ഞെടുത്തത്. സെഞ്ച്വറികളൊന്നും നേടാനായിട്ടില്ലെങ്കിലും ഒട്ടുമിക്ക മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താൻ രാഹുലിനായിരുന്നു. നാലാം നമ്പറില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എത്തുമ്പോള്‍ ടീമിലെ വിക്കറ്റ് കീപ്പറും അഞ്ചാമനും ഇന്ത്യയുടെ റിഷഭ് പന്താണ്.

പരമ്പരയില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ ട്രാവിസ് ഹെഡ് മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ രവീന്ദ്ര ജഡേജ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറാകുന്നു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട് ബോളണ്ട് എന്നിവരും വോണിന്‍റെ ടീമില്‍ ഇടം നേടിയപ്പോള്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ പേസ് നിരയില്‍ നിന്ന് വോണിന്‍റെ ടീമിലെത്തിയത്.

ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ തെരഞ്ഞെടുത്ത ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ഇലവന്‍: യശസ്വി ജയ്സ്വാള്‍, സാം കോണ്‍സ്റ്റാസ്, കെ എല്‍ രാഹുല്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംമ്ര, സ്കോട് ബോളണ്ട്.

Content Highlights: Five Indian players, six Australian players; Michael Vaughan picks the BGT Best Eleven

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us