ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയും പരാജയപ്പെട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിനെതിരെ ചോദ്യവുമായി മുൻ താരം സുനിൽ ഗാവസ്കർ. ഇന്ത്യൻ ടീമിന്റെ പരിശീലക സംഘം എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. ഈ ഒരു പരമ്പര മാത്രമല്ല, തുടർച്ചയായി ഇന്ത്യൻ ടീം പരാജയപ്പെടുന്നു. ഈ സമയത്ത് തീർച്ചയായും ഗംഭീറിനും പരിശീലക സംഘത്തിനും നേരെ വിമർശനം ഉന്നയിക്കണം. ഇവർ എന്തായിരുന്നു ചെയ്തത്. കാരണം ഇന്ത്യൻ ടീം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രതികരണത്തിൽ ഗംഭീർ ചോദിച്ചു.
ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ ടീം സ്വന്തം മണ്ണിൽ തോൽവി വഴങ്ങി. അത് സംഭവിക്കാൻ പാടില്ലായിരുന്നു. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിലും ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലും ഇന്ത്യയുടെ ബാറ്റിങ് ശരാശരി മാത്രമായിരുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളിൽ ചോദ്യങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഗാവസ്കർ പറഞ്ഞു.
10 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയൻ ടീം ബോർഡർ-ഗാവസ്കർ ട്രോഫി സ്വന്തമാക്കുന്നത്. പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. ബ്രിസ്ബെയ്നിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ 3-1ന് ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിൽ വിജയം സ്വന്തമാക്കി.
Content Highlights: Gavaskar tears into Gautam Gambhir led Indian coaching staff in losing streak