ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. യുണൈറ്റഡിനായി ലിസാൻഡ്രോ മാർട്ടിനെസ്, അമൽ ദിയാലോ എന്നിവർ വലചലിപ്പിച്ചു. കോഡി ഗാക്പോയും മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതി തുടങ്ങിയതും 52-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഡിബോക്സിനുള്ളിൽ തകർപ്പൻ ഒരു ഇടംകാൽ ഷോട്ടിലാണ് താരം വലചലിപ്പിച്ചത്. തൊട്ടുപിന്നാലെ കോഡി ഗാക്പോ ലിവർപൂളിനായി സമനില ഗോൾ കണ്ടെത്തി.
70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലിവർപുളിനെ 2-1ന് മുന്നിലെത്തിച്ചു. എന്നാൽ 80-ാം മിനിറ്റിലെ ഗോളിലൂടെ അമദ് ദിയാലോ റെഡ് ഡെവിൾസിനായി സമനില പിടിച്ചു. മത്സരം സമനില ആയെങ്കിലും പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ലിവർപൂൾ ആധിപത്യം തുടരുന്നു. 19 മത്സരങ്ങളിൽ നിന്നായി 14 ജയം അടക്കം 46 പോയിന്റാണ് ലിവർപൂളിനുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ആഴ്സണൽ രണ്ടാം സ്ഥാനത്താണ്.
Content Highlights: Manchester United Play Out Thrilling 2-2 Draw vs Table-Toppers