ഇം​ഗ്ലണ്ട് പരമ്പരയിൽ രോഹിത് തന്നെ നയിക്കും, ​ഗില്ലിനെ മാറ്റി ബുംമ്ര ഏകദിന ഉപനായകനാകും; റിപ്പോർട്ട്

യശസ്വി ജയ്സ്വാൾ ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

dot image

ബോർഡർ-​ഗാവസ്കർ ട്രോഫി പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. അടുത്ത മാസം ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ പരീക്ഷിക്കപ്പെടും. അടുത്ത മാസം അവസാനം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിനായി മികച്ച ടീമിനെ അണിനിരത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

അടുത്ത മാസം ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. ഇത് അദ്ദേഹത്തിന്റെ അവസാന അവസരമായാണ് സൂചന. ശുഭ്മൻ ​ഗില്ലിനെ ഉപനായകസ്ഥാനത്ത് നിന്നും നീക്കും. പകരമായി ജസ്പ്രീത് ബുംമ്രയാകും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാൾ ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇം​ഗ്ലണ്ട് പരമ്പരയിൽ മുഹമ്മദ് ഷമി തിരികെയെത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ അർഷ്ദീപ് സിങ് എകദിന ടീമിൽ ഇടം പിടിച്ചേക്കും. റിഷഭ് പന്തും കെ എൽ രാഹുലും വിക്കറ്റ് കീപ്പർമാരായി പരി​ഗണനിയിലുണ്ട്. നിതീഷ് കുമാർ റെഡ്ഡി, റിയാൻ പരാ​ഗ്, ശിവം ദുബെ എന്നിവരും ടീമിലേക്ക് ഇടം പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും ടീമിൽ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. ഫെബ്രുവരി 12നാണ് ചാംപ്യൻസ് ട്രോഫി ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി. ഫെബ്രുവരി 13 വരെ ടീമിൽ മാറ്റങ്ങൾ വരുത്താനും അവസരമുണ്ട്.

Content Highlights: Rohit make final series against England, Bumrah Set To Replace Gill As India Vice-Captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us