പ്രോട്ടീസ് മണ്ണിലെ ടോപ് സ്കോററായി ഷാൻ മസൂദ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്താൻ പൊരുതുന്നു

1998 ഫെബ്രുവരിയിൽ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ അസ്ഹർ മഹ്മൂദിൻ്റെ 136 റൺസിൻ്റെ റെക്കോർഡാണ് മസൂദ് തകർത്തത്

dot image

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഒരു പാകിസ്താൻ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടി ഷാൻ മസൂദ്. കേപ്‌ടൗണില്‍ നടക്കുന്ന പുതുവത്സര ടെസ്റ്റിൻ്റെ നാലാം ദിനത്തിലാണ് ഇടംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്. 1998 ഫെബ്രുവരിയിൽ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ അസ്ഹർ മഹ്മൂദിൻ്റെ 136 റൺസിൻ്റെ റെക്കോർഡാണ് മസൂദ് തകർത്തത്. 145 റണ്‍സാണ് ഷാന്‍ മസൂദ് അടിച്ചെടുത്തത്.

അതേസമയം താരത്തിന്റെ സെഞ്ച്വറിയുടെ മികവിൽ പാകിസ്താൻ ഇന്നിങ്‌സ് തോൽവി ഒഴിവാക്കി. നേരത്തെ പാകിസ്താൻ 194 റൺസിന് ഒന്നാം ഇന്നിങ്സിൽ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 615 റണ്‍സിന്‍റെ കൂറ്റൻ സ്കോര്‍‌ നേടിയിരുന്നു. റയാൻ റിക്കിൽടണിന്റെ ഡബിൾ സെഞ്ച്വറിയുടെയും ടെംപ ബാവുമ, വരെയ്ന എന്നിവരുടെ സെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഈ മികച്ച സ്കോർ നേടിയത്.

എന്നാൽ രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ തിരിച്ചടിച്ചു. ഷാൻ മസൂദിന് കൂടാതെ ബാബർ അസമും 81 റൺസെടുത്ത് തിളങ്ങി. ഒന്നാം ഇന്നിങ്സിലും ബാബർ അസം ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് എന്ന നിലയിലാണ് പാകിസ്താൻ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരം ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.

Content Highlights: RSA vs PAK: Shan Masood make new record for Pakistan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us