ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പര തോൽവിക്ക് ശേഷം പ്രതികരണവുമായി ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ഓസീസ് മണ്ണിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. നല്ല റിസൾട്ട് വന്നില്ലെങ്കിലും തിരിച്ചുവരുമെന്നും ജയ്‌സ്വാൾ പറഞ്ഞു. ഓസീസ് ഗ്യാലറിയിലും ടെലിവിഷനും സ്‌ക്രീനിന് മുന്നിലും അണിനിരന്ന ആരാധകർക്കും ജയ്‌സ്വാൾ നന്ദി പറഞ്ഞു.
അതേസമയം ടൂർണമെന്റിൽ മികച്ച രണ്ടാമത്തെ റൺ വേട്ടക്കാരനായിരുന്നു ജയ്‌സ്വാൾ. 43.44 ശരാശരിയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും ഉൾപ്പെടെ 391 റൺസാണ് താരം നേടിയത്. പെർത്തിലായിരുന്നു താരം 161 റൺസ് നേടിയിരുന്നത്. അതേസമയം പരമ്പര ഇന്ത്യ 3 -1 ന് അടിയറവ് പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ബോർഡർ ഗാവസ്‌കർ ട്രോഫിയില്‍
ഓസീസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ യോഗ്യതയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
ഇനി ജനുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ശേഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഈ വർഷം നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രധാന ടൂർണമെന്റ്.
Content Highlights: we will come back stronger; Yashasvi Jaiswal on indian defeat in border gavaskar trophy