സഞ്ജുവിന് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടേക്കും

ഫെബ്രുവരി 19 മുതൽ പാകിസ്താനിലും യുഎഇയിലുമായാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്

dot image

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2025 കലണ്ടർ വർഷത്തിലെ ക്രിക്കറ്റിലെ പ്രധാന ടൂര്‍ണമെന്‍റ്. ഫെബ്രുവരി 19 മുതൽ പാകിസ്താനിലും യുഎഇയിലുമായാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെ കുറിച്ചാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്റർ‌ തഴയപ്പെടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെട്ട മിക്ക സീനിയര്‍ താരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്നാണ് സൂചന. പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിത് തന്നെയാകും ഇന്ത്യന്‍ ടീമിനെ നയിക്കാൻ സാധ്യത. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വിരാട് കോഹ്ലി എന്നിവരെല്ലാം തന്നെ ടീമില്‍ ഇടം നേടും. അങ്ങനെ വരുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിക്കില്ല.

ഇതിനിടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചെങ്കിലും കേരളത്തിന് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും സഞ്ജു വിട്ടുനിന്നിരുന്നു. കേരള ക്യാമ്പില്‍ പങ്കെടുക്കാതെ വന്നതോടെയാണ് സഞ്ജുവിന് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്. എല്ലാ ഇന്ത്യന്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിബന്ധനയുള്ള സാഹചര്യത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും മാറിനിന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാകും. മാത്രവുമല്ല ഇന്ത്യയുടെ പല സീനിയര്‍ താരങ്ങള്‍ക്കും അവസാന ഐസിസി ടൂര്‍ണമെന്റാകും ഇത്. അതുകൊണ്ടുതന്നെ യുവതാരങ്ങളില്‍ പലര്‍ക്കും ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല.

ഏകദിന ക്രിക്കറ്റില്‍ മികച്ച റെക്കോർഡുകള്‍ സ്വന്തമായില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടംനേടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ പരിഗണിച്ചേക്കില്ല എന്നതും സഞ്ജുവിന് തിരിച്ചടിയാണ്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ വരവോടെ ശക്തമായ മധ്യനിരയും ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ മധ്യനിരയിലും സഞ്ജുവിനെ പരിഗണിക്കാനിടയില്ല.

Content Highlights: ICC Champions Trophy 2025: Sanju Samson will not be in Indian cricket team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us