ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനത്ത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യക്കാരനായി ജയ്‌സ്വാൾ മാത്രമാണ് ഉള്ളത്.
ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ഓസീസ് താരം ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു. പാകിസ്താൻ ക്യാപ്റ്റന്‍ സൗദ് ഷക്കീല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമെത്തി. സ്റ്റീവ് സ്മിത്ത് ഏഴാമതാണ്. ശ്രീലങ്കയുടെ മെൻഡിസ് എട്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ബാവുമ ഒമ്പതാം സ്ഥാനത്തും ന്യൂസിലാൻഡിന്റെ മിച്ചൽ പത്താം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 40-ാം സ്ഥാനത്താണ്. വിരാട് കോഹ്ലി 24-ാം സ്ഥാനത്ത് തുടരുന്നു.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംമ്ര ഒന്നാമത് തുടരുന്നു. 907 പോയിന്റാണ് ബുംമ്രയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡിനുള്ളത് 843 പോയിന്റാണ്. ഓസീസിന്റെ കമ്മിൻസ്, ദക്ഷിണാഫ്രിക്കയുടെ റബാഡ, ജാൻസെൺ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളത്.
405 പോയിന്റുമായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണ് ഓൾ റൗണ്ടർ പട്ടികയിൽ ഒന്നാമത്. 284 പോയിന്റുള്ള മെഹ്ദി ഹസൻ മിറാസ് രണ്ടാമതും 283 പോയിന്റുള്ള പാറ്റ് കമ്മിൻസ് മൂന്നാമതുമാണ്.
മാര്‍ക്കോ ജാൻസെൺ ഓൾ റൗണ്ടർ പട്ടികയിൽ നാലാമത് നിൽക്കുമ്പോൾ ബംഗ്ലാദേശിന്റെ ഷാക്കിബുൾ ഹസൻ അഞ്ചാം സ്ഥാനത്താണ്.
Content Highlights: Icc world test new ranking announced