അവസാന എട്ട് ടെസ്റ്റിൽ ഒരു ജയം മാത്രം; ലോക ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ഏകദിനത്തിലും ടി20യിലും ഐസിസി റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്

dot image

സമീപ കാലത്തെ മോശം പ്രകടനത്തിൽ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റ് സീരീസിൽ വൈറ്റ് വാഷ് ചെയ്യപ്പെടുകയും പത്ത് വർഷത്തിനിടെ ബോർഡർ ഗാവസ്‌കർ ട്രോഫി അടിയറവ് പറയുകയും ചെയ്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയിൽ നിന്നും ഇന്ത്യ പുറത്തായിരുന്നു. അതേസമയം ഏകദിനത്തിലും ടി20യിലും ഐസിസി റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ഹോം ടെസ്റ്റ് സീരീസില്‍ 3-0 നാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ 3-1 ന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 2019-21, 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലിലെത്തിയ ഇന്ത്യക്ക് 109 റേറ്റിങ് പോയിന്റാണുള്ളത്.

2023-ലെ ഡബ്ല്യുടിസി ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അടുത്തിടെ സമാപിച്ച രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താനെ ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തിരുന്നു. 112 ആണ് റേറ്റിങ് പോയിന്റ്. 106 പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 96 പോയിന്റുമായി ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തുമാണ്. ശ്രീലങ്ക 87 പോയിന്റുമായി ആറാം സ്ഥാനത്താണ്.

Content Highlights: Just one win in last eight Tests; India slipped to the third position in the world Test rankings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us