ടെസ്റ്റിൽ രോഹിത് കോഹ്‌ലിയുടെ അത്ര മികച്ചതല്ല: മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര

dot image

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുതിർന്ന താരം വിരാട് കോഹ്‌ലിയുടെയും ടെസ്റ്റ് കരിയർ താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. വിരാട് കോഹ്‌ലിയുടെ മികച്ച റെക്കോർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിതിന്റെ ടെസ്റ്റ് ഗ്രാഫ് അത്ര ഉയർന്നതല്ലെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ചോപ്ര, ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും ന്യൂസിലാൻഡ് വൈറ്റ്‌വാഷ് ചെയ്‌ത ഹോം സീരീസിലും രോഹിതിൻ്റെ ഫോമിലെ കനത്ത ഇടിവും ഊന്നിപ്പറഞ്ഞു. ബിജിടി പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലായി അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 6.20 ശരാശരിയിൽ രോഹിത്തിന് 31 റൺസ് മാത്രമേ നേടാനായുള്ളൂ. കോഹ്‌ലിക്കും ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പെർത്തിൽ സെഞ്ച്വറി നേടിയിരുന്നു.

'രോഹിതിന്റെ ടെസ്റ്റ് കരിയർ വിരാടിൻ്റെ അത്ര മഹത്തായതല്ല, കാരണം വിരാട് 123 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, രോഹിത് കളിച്ചത് 67 മാത്രമാണ്. രോഹിത് അൽപ്പം വൈകി, 116 ഇന്നിംഗ്‌സുകളിൽ നിന്ന് 40.57 ശരാശരിയിൽ 4,301 റൺസ് നേടിയിട്ടുണ്ട്. വിരാട് 210 ഇന്നിങ്‌സുകളിൽ 9230 റൺസ് നേടി, ആവറേജിലും മുന്നിലാണ്' ചോപ്ര കൂട്ടിച്ചേർത്തു. പ്രധാന ടൂര്ണമെന്ററുകൾ എന്ന നിലയിൽ ക്യാപ്റ്റനായി നയിച്ച് പ്രകടനം നടത്തിയതും വിരാടാണെന്നും ചോപ്ര കൂട്ടിച്ചേർത്തു.

Content Highlights: Not as good as Rohit then Kohli in Tests: Former India player Akash Chopra

dot image
To advertise here,contact us
dot image