'ഗില്‍ ഓവർറേറ്റഡെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്, എന്നിട്ടും അവസരങ്ങള്‍ ലഭിക്കുന്നു'; തുറന്നടിച്ച് മുന്‍താരം

ഓസ്‌ട്രേലിയക്കെതിരെ യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിഷഭ് പന്ത് എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിതാരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലിന് ഫോമിനൊത്ത് ഉയരാനായിരുന്നില്ല

dot image

ബോർഡർ ​ഗാവസ്കർ ടെസ്റ്റ് പരമ്പരയിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത ഇന്ത്യയുടെ യുവ ഓപണർ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ​ഓസ്‌ട്രേലിയക്കെതിരെ യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, റിഷഭ് പന്ത് എന്നിവര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിതാരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മന്‍ ഗില്ലിന് ഫോമിനൊത്ത് ഉയരാനായിരുന്നില്ല. ശുഭ്മാന്‍ ഗില്‍ ശരിക്കുമൊരു ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് താൻ‌ എപ്പോഴും പറഞ്ഞിരുന്നെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെ സെലക്ഷന്‍ കമ്മിറ്റി അമിതമായി പിന്തുണയ്ക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

'ശുഭ്മൻ ​ഗിൽ ഒരു ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്. പക്ഷേ ഒരാളും അത് മുഖവിലക്കെടുത്തിരുന്നില്ല. മോശം പ്രകടനം പുറത്തെടുത്തിട്ടും ഇത്രയും കാലം അവന് അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ പ്രതിഭ എത്രമാത്രമുണ്ടെന്ന് തെളിയിച്ചിട്ടും സൂര്യകുമാര്‍ യാദവിന് പോലും ടെസ്റ്റില്‍ ഇങ്ങനെ അവസരങ്ങള്‍ കൊടുത്തിട്ടില്ല. റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ പോലുള്ള താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും സെലക്ഷന്‍ കമ്മിറ്റി അവരെ പരിഗണിക്കുന്നില്ല', ശ്രീകാന്ത് ആരോപിച്ചു.

ശുഭ്മന്‍ ഗില്‍

ടോപ് ഓര്‍ഡറില്‍ ഗില്ലിന് പകരം സൂര്യകുമാര്‍ യാദവിനൊപ്പം റുതുരാജ് ഗെയ്ക്വാദിനെയും സായ് സുദര്‍ശനെയുമെല്ലാം സെലക്ടര്‍മാര്‍ പരിഗണിക്കണം. സൂര്യകുമാര്‍ യാദവിന് ടെസ്റ്റില്‍ മികച്ച തുടക്കം ഒരുപക്ഷേ ലഭിച്ചിട്ടുണ്ടായിരിക്കില്ല. പക്ഷേ ഒരു മികച്ച ടെസ്റ്റ് ക്രിക്കറ്ററാവാനുള്ള എല്ലാ കഴിവും സൂര്യകുമാറിനുണ്ട്. എന്നാല്‍ കുറച്ച് ടെസ്റ്റില്‍ മാത്രം പരാജയപ്പെട്ടതോടെ സൂര്യകുമാറിനെ വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായി മുദ്രകുത്തുകയും ടെസ്റ്റിലേക്ക് പരിഗണിക്കാതെയുമായി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മനോഹരമായ പ്രകടനം പുറത്തെടുത്തിട്ടും റുതുരാജ് ഗെയ്ക്വാദിനെ ടീമിലേക്ക് പരിഗണിക്കുന്നതേയില്ല. ഇന്ത്യ എ ടീമിന് വേണ്ടി പരമ്പരകളിൽ മികവ് തെളിയിച്ചിട്ടും സായ് സുദര്‍ശനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല. ഇവരെപോലെയുള്ള പ്രതിഭകള്‍ക്ക് അവസരം നല്‍കുന്നതിന് പകരം സെലക്ഷന്‍ കമ്മിറ്റി ഇപ്പോഴും ഗില്ലിന് അവസരങ്ങൾ നൽകിക്കൊണ്ടേയിരിക്കുകയാണ്. ശ്രീകാന്ത് കുറ്റപ്പെടുത്തി.

Content Highlights: Shubman Gill is highly overrated, India should pick Gaikwad or Sudharsan: Srikkanth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us