പാകിസ്താനെതിരെ പരമ്പര വിജയം; ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ്പ് റെക്കോർഡിനൊപ്പം ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ റെക്കോർഡ് തകർക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത് ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനൽ മത്സരം മാത്രമാണ്

dot image

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ചതോടെ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ നേടിയ റെക്കോർഡിനൊപ്പമെത്തി ദക്ഷിണാഫ്രിക്കൻ ടീം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങൾ വിജയിച്ചെന്ന റെക്കോർഡിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കൊപ്പമെത്തിയത്. 2019-21 ടെസ്റ്റ് ചാംപ്യൻഷിപ്പിലാണ് ഇന്ത്യൻ ടീം തുടർച്ചയായി ഏഴ് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചത്. അതേ കാലയളവിൽ ന്യൂസിലാൻഡിനും തുടർച്ചയായ ഏഴ് മത്സരങ്ങൾ വിജയിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ റെക്കോർഡ് തകർക്കാൻ സാധിച്ചില്ല.

2023-25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ ഏഴ് മത്സരങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയുടെ റെക്കോർഡ് തകർക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ളത് ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനൽ മത്സരം മാത്രമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളിയാകാനാണ് സാധ്യത കൂടുതൽ.

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. 259 റൺസ് നേടിയ റയാൻ റിക്ലത്തോണിന്റെ ഇരട്ട സെഞ്ച്വറിയുടെ ഒന്നാം ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്ക 615 റൺസ് നേടിയിരുന്നു. മറുപടി പറഞ്ഞ പാകിസ്താൻ ആദ്യ ഇന്നിം​ഗ്സിൽ 194 റൺസിൽ പുറത്തായി. ഇതോടെ ഫോളോ ഓൺ വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ 478 റൺസ് തിരിച്ചടിച്ചു. എന്നാൽ രണ്ടാം ഇന്നിം​ഗ്സിൽ 57 റൺസിന്റെ ലീഡ് മാത്രമാണ് പാകിസ്താന് നേടാനായത്. ഈ ലക്ഷ്യം ദക്ഷിണാഫ്രിക്ക വി​ക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയും ചെയ്തു.

Content Highlights: South Africa Equal India's Record Of 7 Back-To-Back Wins In WTC 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us