ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിൽ ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്ത് എഴോവറിൽ 34 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് നേടിയത്. എന്നാൽ താരം ഈ മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടത് ബൗണ്ടറിക്കരികിൽ നടത്തിയ അതുഗ്രൻ ക്യാച്ചിന്റെ പേരിലായിരുന്നു.
മഴ മൂലം 37 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിലെ 29 ഓവറിലാണ് ആ അവിശ്വസനീയ ക്യാച്ച് പിറന്നത്. വില്യം ഒറൂർക്കി എറിഞ്ഞ ഓവറിലെ അവസാന പന്ത് എഷാൻ മലിംഗ തേർഡ് മാനിലൂടെ ബൗണ്ടറി കടത്താൻ ശ്രമിക്കുന്നു. എന്നാൽ ഒരു സ്പ്രിന്ററെ പോലെ ഓടി വലത്തേക്ക് വളഞ്ഞ് ചാടി നഥാൻ സ്മിത്ത് അത് കൈക്കലാക്കുന്നു. ക്യാച്ച് കൈപ്പിടിയിലൊതുക്കിയതിന് ശേഷം താരം ആഘോഷപ്രകടനം നടത്തുമ്പോൾ അവിശ്വസനീയതയിൽ സഹ താരങ്ങൾ നോക്കുന്നതും കാണാമായിരുന്നു.
Nathan Smith! A screamer on the Seddon Park boundary to dismiss Eshan Malinga 🔥 #NZvSL #CricketNation pic.twitter.com/sQKm8aS07F
— BLACKCAPS (@BLACKCAPS) January 8, 2025
അതേ സമയം രണ്ടാം മത്സരത്തിലും ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസിലാൻഡ് ഏകദിന പരമ്പര സ്വന്തമാക്കി . 113 റണ്‍സിന്‍റെ മിന്നും വിജയമാണ് ന്യൂസിലാൻഡ് നേടിയത്. പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി.
മഴമൂലം 37 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 37 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 255 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 30.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കയ് ക്കായി പൊരുതിയത്. ന്യൂസിലൻഡിന് വേണ്ടി വില്യം ഒറൂര്‍ക്കെ മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി രചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്‌മാൻ, ഡാരില്‍ മിച്ചൽ എന്നിവർ തിളങ്ങി. രചിൻ 63 പന്തില്‍ 79 റൺസ് നേടിയപ്പോൾ ചാപ്‌മാൻ 52 പന്തില്‍ 62 റൺസ് നേടി. 38 പന്തില്‍ 38 റൺസ് നേടി മിച്ചലും തിളങ്ങി. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റെടുത്തു. ഇതിൽ ഹാട്രിക് നേട്ടവും ഉൾപ്പെടുന്നു.
Content Highlights: Catch Of The Year! new zealand palyer Nathan Smith out standing catch During NZ Vs SL