വിമർശനങ്ങൾ കൊണ്ടൊന്നും കാര്യമില്ല; രോഹിതും വിരാടും വിജയ് ഹസാരെയ്ക്കില്ല; ടീമിൽ നിന്ന് കളിക്കുന്നത് മൂന്ന് പേർ

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ഇത് വരെ ഒരു സീനിയർ താരവും കളിയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടെത്തിയിട്ടില്ല

dot image

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നിരുന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശർമയും അടക്കമുള്ള താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകൾ കളിച്ച് കഴിവ് തെളിയിക്കട്ടെ എന്ന രീതിയിലുള്ള വിമർശനം ഗാവസ്‌കർ അടക്കമുള്ള മുൻ താരങ്ങൾ ഉയർത്തുകയും ചെയ്തു.

എന്നാൽ ഈ ഉപദേശങ്ങളോ വിമർശനങ്ങളോ മുഖ വിലയ്‌ക്കെടുക്കാൻ സീനിയർ താരങ്ങൾ ഇത് വരെ തയ്യാറായിട്ടില്ല എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ഇത് വരെ ഒരു സീനിയർ താരവും കളിയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടെത്തിയിട്ടില്ല.

2012ലാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. രോഹിത് 2106ലായിരുന്നു മുംബൈക്കായി അവസാനം രഞ്ജി ട്രോഫിയില്‍ കളിച്ചത്. ഈ മാസം 23 മുതല്‍ രഞ്ജി ട്രോഫി രണ്ടാംഘട്ട മത്സരങ്ങള്‍ തുടങ്ങുമെങ്കിലും ഇരുവരും കളിക്കാന്‍ തയാറാവുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് റൗണ്ടില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലും സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ മാത്രം കളിച്ച പേസര്‍ പ്രസിദ്ധ് ക‍ൃഷ്ണയും വിജയ് ഹസാരെ ട്രോഫി നോക്കൗട്ടില്‍ കര്‍ണാടകക്കായി കളിക്കും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വിജയ് ഹസാരെയില്‍ കളിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights: Criticism doesn't matter; Vijay Hazare does not have Rohit and Virat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us