ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ബുംമ്രയെ നിയോഗിക്കണമെന്ന നിർദേശങ്ങൾ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നതിനിടെ താരത്തെ ക്യാപ്റ്റനാക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 'ടെസ്റ്റിൽ നീണ്ട സ്പെല്ലുകൾ തുടർച്ചയായി എറിയുന്ന താരമാണ് ബുംമ്ര. അത് കൊണ്ട് തന്നെ താരത്തെ ഇനിയും കൂടുതൽ ആശ്രയിക്കുന്നത് ഓവർലോഡാകും. താരത്തെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെയും അത് സാരമായി ബാധിക്കും. പ്രധാന ടൂർണമെന്റുകൾക്ക് ബുംമ്രയെ ലഭിക്കാതെയാകും. കൈഫ് പറഞ്ഞു.
അതേ സമയം നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള താരമാണ് ബുംമ്ര. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളിൽ ബൗളിങ് ആക്രമണത്തെ മുന്നിൽ നിന്ന് നയിച്ച ബുംമ്ര 9 ഇന്നിങ്‌സുകളിൽ നിന്ന് 32 വിക്കറ്റ് വീഴ്ത്തി. ആകെ മൊത്തം 45 ടെസ്റ്റുകൾ കളിച്ച താരം 205 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇതിൽ 13 അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. വെറും 2.76 എക്കോണമിയിലും 19.4 ശരാശരിയിലായിരുന്നു ബും മ്രയുടെ പ്രകടനം.
സ്ഥിരം നായകനായിട്ടില്ലെങ്കിലും ബുംമ്ര മൂന്ന് തവണ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിൽ രണ്ട് മത്സരം ഈ ബോർഡർ ഗാവസ്‌കർ ട്രോഫിയിലായിരുന്നു. വ്യക്തിഗത കാരണങ്ങളാൽ രോഹിത് വിട്ടുനിന്ന ആദ്യത്തെ ടെസ്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ മോശം ഫോമിനെ തുടർന്ന് രോഹിത് വിട്ടുനിന്ന അവസാന ടെസ്റ്റിൽ തോറ്റു. ഇതിന് മുമ്പ് ബുംമ്രയുടെ നായകത്വത്തിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു.
Content Highlights: do not kill the duck that lays the golden egg; Kaif on Bumrah captaincy