കോഹ്‌ലിയും രോഹിതും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി മുമ്പ് ചെയ്ത കാര്യങ്ങളെല്ലാം ആളുകൾ മറക്കുന്നു; യുവരാജ് സിങ്

രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കരിയർ പോകുന്നത്

dot image

രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കോഹ്‌ലിയും രോഹിതും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി മുമ്പ് ചെയ്ത കാര്യങ്ങളെല്ലാം ആളുകൾ മറക്കുന്നുവെന്നും എന്നാൽ താന്‍ ഈ സമയം കരിയറിൽ തിരിച്ചുവരവിന് വേണ്ടി ശ്രമിക്കുന്ന ഈ രണ്ട് താരങ്ങൾക്കൊപ്പമാണെന്നും യുവരാജ് സിങ് പറഞ്ഞു.

'ഇന്ത്യൻ ക്രിക്കറ്റിന്റെ വിലാസം വാനോളം ഉയർത്തിയവരാണ് ഇരുവരും, രാജ്യത്തെ ഒന്നിലധികം തവണ ലോക കിരീടത്തിലേക്ക് നയിച്ചവർ, പ്രതിസന്ധി സമയങ്ങളിൽ രക്ഷകരായവർ, അവരെ അവർ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ തള്ളിക്കളയുകയല്ല, കൂടെ നിർത്തുകയാണ് വേണ്ടത്' യുവരാജ് കൂട്ടിച്ചേർത്തു.

'പരിശീലകനായി ഗൗതം ഗംഭീറും സെലക്ടറായി അജിത് അഗാർക്കറും സീനിയർ താരങ്ങളായി രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംമ്ര തുടങ്ങിയവരുമാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ തീരുമാനമെടുക്കേണ്ടവർ. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി എന്താണെന്ന് ഇവർ തീരുമാനിക്കണം. വിഷയം ബിസിസിഐയുമായും ജയ് ഷായുമായും ചർച്ച ചെയ്യുമെന്നും ഇന്ത്യക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം ഏതെന്ന് പരിഗണിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' യുവരാജ് കൂട്ടിച്ചേർത്തു.

അതേസമയം രോഹിത് ശർമയെയും വിരാട് കോഹ്‌ലിയെയും സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കരിയർ പോകുന്നത്. ഇന്ത്യ 1-3ന് പരമ്പര അടിയറവ് പറഞ്ഞപ്പോൾ ഏറ്റവും മോശം പ്രകടനമാണ് രോഹിത് നടത്തിയത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ അഞ്ചാം ടെസ്റ്റിൽ നിന്ന് താരത്തെ മാറ്റി നിർത്തുകയും ചെയ്തു. ആദ്യമായിട്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിൽ ഫോമില്ലായ്മയെ തുടർന്ന് പരമ്പരയ്ക്കിടെ ഒരു ക്യാപ്റ്റന് മാറി നിൽക്കേണ്ടി വരുന്നത്.

ഇന്ത്യ ഈ പരമ്പരയിൽ വിജയിച്ച ഒരേയൊരു മത്സരമായ പെർത്തിലെ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലൊന്നും താരത്തിന് തിളങ്ങാനായിരുന്നില്ല. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്. 2024 കലണ്ടർ വർഷത്തിലും മോശം പ്രകടനമാണ് താരം കാഴ്ച വെച്ചത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിംഗ്സ് കളിച്ചപ്പോൾ രണ്ടാമനായി ഇറങ്ങിയ താരം നേടിയത് 419 റൺസ് മാത്രം. 24 റൺസാണ് ബാറ്റിങ് ആവറേജ്. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രമാണ് നേടിയത്.

Content Highlights: People forget what Kohli and Rohit have done for Indian cricket in the past; Yuvraj Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us