തീക്കാറ്റായി തിരിച്ചുവരാന്‍ ഷമി; വിജയ് ഹസാരെ നോക്കൗട്ട് റൗണ്ടില്‍ വെടിക്കെട്ട് പ്രകടനം

വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനും ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ സമീപ ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഷമി മികച്ച പ്രകടനം പുറത്തെടുക്കുന്നത്

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ച് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് ഷമി ആരാധകര്‍ക്ക് ആവേശമായത്. ഹരിയാനയ്‌ക്കെതിരായ ബംഗാളിന്റെ പ്രിലിമിനറി ക്വാര്‍ട്ടറില്‍ മൂന്ന് വിക്കറ്റുകളാണ് ഷമി പിഴുതെറിഞ്ഞത്.

ഹരിയാനയ്ക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ എട്ട് ഓവര്‍ എറിഞ്ഞ ഷമി 48 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ആറാം ഓവറില്‍ ഹരിയാനയുടെ ഓപണര്‍ ഹിമാന്‍ഷു റാണയെയാണ് ഷമി ആദ്യം പുറത്താക്കിയത്. 42-ാം ഓവറില്‍ ദിനേശ് ബാനയെ പുറത്താക്കി രണ്ടാം വിക്കറ്റ് വീഴ്ത്തിയ ഷമി ഉടന്‍ തന്നെ അന്‍ഷുല്‍ കംബോജിനെ പുറത്താക്കി.

വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനും ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ സമീപ ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഷമി മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ഇതിനുമുന്‍പും തിരിച്ചുവരവിന്റെ വലിയ സൂചന നല്‍കി താരം രംഗത്തെത്തിയിരുന്നു. നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ഒരു വീഡിയോയാണ് ഷമി എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. 'കൃത്യതയും വേഗതയും അഭിനിവേശവും. ലോകം ഏറ്റെടുക്കാന്‍ തയ്യാറാണ്'', എന്ന ക്യാപ്ഷനോടെയാണ് ഷമി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 'ടീം ഇന്ത്യ' എന്ന് ടാഗ് ചെയ്തുകൊണ്ടാണ് ഷമി വീഡിയോ പങ്കുവെച്ചത്. 27 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പരിക്കിന്റെ ലക്ഷണങ്ങളില്ലാതെ നെറ്റ്‌സില്‍ പന്തെറിയുന്ന ഷമി മിഡില്‍ സ്റ്റംപ് എറിഞ്ഞിടുന്നത് കാണാം.

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച ഷമി, പരമ്പരയ്ക്ക് മുമ്പുള്ള ആഭ്യന്തര റെഡ്ബോൾ ക്രിക്കറ്റിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തൻ്റെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, തുടർന്നുള്ള കാൽമുട്ട് വീക്കത്തെത്തുടർന്ന് മെൽബണിൽ നടന്ന നാലാം ടെസ്റ്റിന് മുമ്പ് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനവുമായി തിളങ്ങുകയാണ് ഷമി.

നേരത്തെ രഞ്ജി ട്രോഫിയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി കളിച്ച താരം ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനവുമായി ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഷമിയെ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. ജനുവരി 22 നും ഫെബ്രുവരി 12 നും ഇടയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ജനുവരിയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിലെത്തി ചാമ്പ്യൻസ് ട്രോഫി ടൂര്ണമെന്റിനുള്ള ടീമിൽ ഇടം പിടിക്കുകയായിരിക്കും ഷമിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

Content Highlights: Mohammed Shami makes statement for India comeback with 3-wicket spell

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us