ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ ടൂർണമെന്റിന്റെ സംയുക്ത വേദിയായ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പണി പാതിവഴിയിലാണെന്ന് റിപ്പോർട്ടുകൾ. ടൂർണമെന്റിന് വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മണ്ണിൽ വന്നു കളിക്കണമെന്ന് വാശിപിടിച്ച പാകിസ്താന് പക്ഷേ സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിൽ വിജയിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പാകിസ്താന് പുറമേ യുഎഇയും ചാമ്പ്യൻസ് ട്രോഫിയിലെ മറ്റു മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. എന്നാൽ നിലവിൽ വേദി മൊത്തത്തിൽ തന്നെ അവർക്ക് നഷ്ടമാകുമെന്ന അവസ്ഥയിലാണ്.
Update: Gaddafi Stadium’s main building getting ready. Over 250 workers are working day and night to meet the 25th January deadline. The stadium will be inaugurated afterwards. It will host the Champions Trophy final in case India do not qualify 🇵🇰🇮🇳🔥🔥
— Farid Khan (@_FaridKhan) January 8, 2025
pic.twitter.com/MzYtgMqyjr
കറാച്ചി ദേശീയ സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അടിയന്തരമായി നവീകരിക്കുന്നത്. ഈ മൂന്ന് വേദികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച നവീകരണം ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും കാര്യങ്ങള്‍ വിചാരിച്ച പോലെ നടത്താൻ പാക് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചില്ല. ഫെബ്രുവരി 12 നാണ് മൈതാനങ്ങള്‍ ഐസിസിക്ക് കൈമാറേണ്ട അവസാന തീയതി.
അനുവദിച്ച സമയത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നതിൽ പാകിസ്താൻ വീഴ്ച വരുത്തിയെന്നാണ് പാക് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടൂർണമെന്റ് തുടങ്ങുമ്പോഴേക്കും സജ്ജമാകാനുള്ള അവസ്ഥയിലല്ല സ്റ്റേഡിയങ്ങളുടെ പണി മുന്നോട്ടു പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഈ വിഷയം ഐസിസി ഗൗരവമായി എടുത്തിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾ വിലയിരുത്താൻ ഒരു സമിതിയെ പാകിസ്താനിലേക്ക് അയക്കാൻ ഐസിസി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഈ ആഴ്ച അവസാനത്തോടെ ഐസിസി സംഘം നിർമാണ പുരോഗതി വിലയിരുത്താന്‍ പാകിസ്താനിലെത്തുമെന്നാണ് സൂചന. അറ്റകുറ്റപണിക്ക് പകരം മൂന്ന് മൈതാനങ്ങളിലും പൂര്‍ണമായ നിര്‍മാണമാണ് നടന്നുവരുന്നത്. സീറ്റ്, ഫ്ലെഡ്‍ലൈറ്റ്, സൗകര്യങ്ങള്‍, പിച്ച് എന്നിവ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരുമന്നാണ് വിലയിരുത്തല്‍. നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന വാർത്തകൾ പക്ഷേ പിസിബി തള്ളിയിട്ടുണ്ട്. ജനുവരി 25നുള്ളിൽ പണികൾ തീർക്കുമെന്നും ബോർഡ് വിശദീകരിക്കുന്നു.
Content Highlights: Pakistan stadiums incomplete, preparations for Champions Trophy 2025 in jeopardy