വിജയ് ഹസാരെ ട്രോഫിയിലെ പ്രീ ക്വാർട്ടറിൽ തമിഴ്‌നാടിനെ തോൽപ്പിച്ച് രാജസ്ഥാൻ 19 റൺസിന്റെ വിജയം നേടിയപ്പോൾ താരമായത് രാജസ്ഥാൻ ഓപണർ അഭിജിത് തോമറായിരുന്നു. 125 പന്തിൽ നിന്ന് 111 റൺസ് നേടിയ തോമറിൻ്റെ ഉജ്ജ്വലമായ പ്രകടനം രാജസ്ഥാന് മികച്ച വിജയലക്ഷ്യം ഒരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 12 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
തമിഴ്നാടിന്റെ സ്പിന്നർ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോഴായിരുന്നു തോമറിൻ്റെ പ്രകടനം എന്നും ശ്രദ്ധേയമാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 267 റൺസ് നേടിയപ്പോൾ തമിഴ്നാട് ഇന്നിങ്സ് 47 ഓവറിൽ 248 ൽ അവസാനിച്ചിരുന്നു.
💯 for Abhijeet Tomar 👏
— BCCI Domestic (@BCCIdomestic) January 9, 2025
An excellent knock so far laced with 1⃣2⃣ fours and 4⃣ sixes 👌👌#VijayHazareTrophy | @IDFCFIRSTBank
Scorecard ▶️ https://t.co/pSVoNE63b2 pic.twitter.com/29QbPnUg4z
രാജസ്ഥാൻ സ്വദേശിയായ അഭിജിത് തോമർ ഈ സീസണിലെ ആഭ്യന്തര സർക്യൂട്ടിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇത്തവണത്തെ രാജസ്ഥാൻ പ്രീമിയർ ലീഗിലും ടോപ് സ്കോററായി. പക്ഷെ പുതിയ സീസണിനുള്ള ഐപിഎൽ മെഗാ താര ലേലത്തിൽ ആരും താരത്തിനായി രംഗത്തെത്തിയിരുന്നില്ല.
2022-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഇടം പിടിച്ചെങ്കിലും 29 കാരന് വേണ്ടത്ര അവസരം ലഭിച്ചില്ല. 27 ലിസ്റ്റ്-എ മത്സരങ്ങളിൽ നിന്ന് 46.62 എന്ന മികച്ച ശരാശരിയിൽ 1,119 റൺസ് നേടിയിട്ടുണ്ട് താരം.
Content Highlghts: No one wants that in the IPL; Abhijeet tomar century saves Rajasthan from Vijay Hazare