വിജയ് ഹസാരെ ട്രോഫിയിലെ തമിഴ്‌നാടും രാജസ്ഥാനും തമ്മിലുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ തമിഴ്നാട് 19 റൺസിന് തോറ്റെങ്കിലും മിന്നും പ്രകടനമാണ് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 267 റൺസ് നേടിയപ്പോൾ തമിഴ്നാട് ഇന്നിങ്സ് 47 ഓവറിൽ 248 ലവസാനിച്ചു.
നേരത്തെ സെഞ്ച്വറിയുമായി അഭിജിത് തോമറും (125 പന്തിൽ 111) ക്യാപ്റ്റൻ മഹിപാൽ ലോംറോറും (49 പന്തിൽ 60) ചേർന്ന് 160 റൺസിൻ്റെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന് സമ്മാനിച്ചിരുന്നു. എന്നാൽ തമിഴ്‌നാടിൻ്റെ സ്പിന്നർ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളി മാറി. ഒമ്പത് ഓവറിൽ 52 റൺസ് വീട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റ് നേട്ടം നേടിയത്. രാജസ്ഥാനാവട്ടെ 16.1 ഓവറിൽ 83 റൺസിന് അവസാന ഒമ്പത് വിക്കറ്റുകൾ നഷ്‌ടപ്പെടുത്തി. മറുപടി ബാറ്റിങ്ങിൽ തമിഴ്നാടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
ലോംറോറിനെ പുറത്താക്കി വരുൺ തന്നെയാണ് തമിഴ്‌നാടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. ബൗള്‍ഡായി മടങ്ങുമ്പോള്‍ നാല് സിക്‌സും മൂന്ന് ഫോറും താരം നേടിയിരുന്നു. പിന്നീട് ദീപക് ഹൂഡയേയും (7) വരുണ്‍ ബൗള്‍ഡാക്കി. അടുത്ത ഇര തോമറായിരുന്നു. വരുണിന്റെ പന്തില്‍ തുഷാര്‍ രഹേജയ്ക്ക് ക്യാച്ച്. 125 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി. അജയ് സിംഗ്, ഖലീൽ അഹമ്മദ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി താരം അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.
#VarunChakravarthy 9-0-52-5 against Rajasthan in 2nd Preliminary quarter-final of Vijay Hazare Trophy 2024-25
— Niche Sports (@Niche_Sports) January 9, 2025
📽️: BCCI#VijayHazareTrophy #CricketTwitter pic.twitter.com/3O5c5plgNR
വിജയ് ഹസാരെ ട്രോഫി നോക്ക്ഔട്ട് റൗണ്ടിലെ മിന്നും പ്രകടനത്തോടെ വരുൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തിന് വേണ്ടിയും ആവശ്യമുയർത്തിയിരിക്കുയാണ്. വിജയ് ഹസാരെയിൽ ബാക്കി നിൽക്കുന്ന മത്സരങ്ങൾ കൂടി തിളങ്ങി ഈ വരുന്ന മാസം നടക്കുന്ന ഇംഗ്ലണ്ടിനോടുള്ള പരമ്പരയിലും ശേഷം ആരംഭിക്കുന്ന ചാമ്പ്യൻസ്ട്രോഫിയിലും ഇടം പിടിക്കാനാവും വരുണിന്റെ ലക്ഷ്യം.
Content Highlghts: Varun chakaravarthy five wickets vs rajasthan in vijay hazare trophy