രോഹിത് ശര്‍മ ഇനി ഫീല്‍ഡിങ് കോച്ച്!; പക്ഷേ ഇത് ഹിറ്റ്മാനല്ല, കിളിപറത്തിയ ട്വിസ്റ്റ് ഇങ്ങനെ

വാർത്ത വൈറലായതോടെ തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചോയെന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് ആരാധകര്‍

dot image

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ തേടിയെത്തി. ഭിന്ന ശേഷിക്കാരുടെ ചാമ്പ്യന്‍സ് ട്രോഫി 2025ല്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി രോഹിത് ശര്‍മയെ നിയമിച്ചിരിക്കുന്നു - എന്നായിരുന്നു ആ വാര്‍ത്ത. കാര്യം വെെറലായതോടെ തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചോയെന്ന് ആരാധകര്‍ ആശങ്കപ്പെട്ടു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമിക്കപ്പെട്ടത് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ രോഹിത് ശര്‍മയല്ല എന്നതാണ് സത്യം. ക്രിക്കറ്റർ തന്നെയായ മറ്റൊരു രോഹിത് ശര്‍മയെയാണ് ഭിന്ന ശേഷിക്കാരുടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി നിയമിച്ചത്. ഇതോടെ പുതിയ രോഹിത് ശര്‍മ ആരാണെന്നറിയാനുള്ള ജിജ്ഞാസയിലാണ് ആരാധകര്‍.

ഫീല്‍ഡിങ് കോച്ചായി നിയമിതനായ രോഹിത് ശര്‍മ 2019-2020ന് മുമ്പ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായിരുന്നു. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്നാണ് പരിശീലക കരിയര്‍ തിരഞ്ഞെടുക്കുന്നത്. സൈഡ്ആം സ്‌പെഷ്യലിസ്റ്റായും ഫീല്‍ഡിങ് പരിശീലകനായും അദ്ദേഹം ഒരു കരിയര്‍ ഉറപ്പിക്കുകയും ചെയ്തു.

ജനുവരി 12 മുതല്‍ കൊളംബോയിലാണ് ഭിന്ന ശേഷിക്കാരുടെ ചാമ്പ്യന്‍സ് ട്രോഫി 2025 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുള്‍പ്പടെ നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. പാകിസ്താന്‍, ഇംഗ്ലണ്ട്, ആതിഥേയരായ ശ്രീലങ്ക എന്നിവരാണ് മറ്റുടീമുകള്‍.

Content Highlghts: Rohit Sharma appointed as India fielding coach for PD Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us