ഒരോവറില്‍ ഏഴ് ബൗണ്ടറി; വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്‌നാട് താരത്തിന്റെ മിന്നും പ്രകടനം

ആ ഓവറിൽ എക്സ്ട്രാ ബൗണ്ടറി ഉൾപ്പെടെ 29 റൺസ് നേടി.

dot image

വിജയ് ഹസാരെ ട്രോഫി പ്രീക്വാർട്ടറിലെ രാജസ്ഥാനെതിരായ മത്സരത്തിനിടെ ഒറ്റ ഓവറിൽ തുടർച്ചയായി ആറ് ഫോറുകൾ അടിച്ച് തമിഴ്‌നാട് ഓപണർ. രാജസ്ഥാന്റെ 268 റൺസ് പിന്തുടർന്ന തമിഴ്‌നാടിന് ജഗദീശന്റെ ഇന്നിങ്സ് മികച്ച തുടക്കം നൽകി.  രണ്ടാം ഓവർ എറിയാനെത്തിയ രാജസ്ഥാൻ പേസർ അമൻ സിംഗ് ഷെഖാവത്തിനെ  ആദ്യ ബോൾ വൈഡായിരുന്നു, കീപ്പർക്ക് കൈപ്പിടിയിലൊതുക്കാൻ പറ്റാതായതോടെ അത് എക്സ്ട്രാ ബൗണ്ടറിയായി.

ശേഷം ഷെഖാവത്തിനെ തുടർച്ചയായ ആറ് ഫോറുകൾക്ക് ശിക്ഷിച്ച് ജഗദീശൻ തൻ്റെ ആധിപത്യം ഉറപ്പിച്ചു. ആ ഓവറിൽ എക്സ്ട്രാ ബൗണ്ടറി ഉൾപ്പെടെ 29 റൺസ് നേടി. അധികം വൈകാതെ ജഗദീശൻ 33 പന്തിൽ ഒമ്പത് ബൗണ്ടറികളുടെ സഹായത്തോടെ തൻ്റെ അർധ സെഞ്ച്വറിയിലെത്തി. 52 പന്തിൽ 10 ബൗണ്ടറികളടക്കം 65 റൺസെടുത്താണ് ജഗദീശൻ പുറത്തായത്.

നേരത്തെ, ടോസ് നേടിയ തമിഴ്‌നാട് ക്യാപ്റ്റൻ ആർ സായി കിഷോർ ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോൾ രാജസ്ഥാൻ 267 റൺസ് നേടി. സെഞ്ച്വറിയുമായി അഭിജിത് തോമറും (125 പന്തിൽ 111) ക്യാപ്റ്റൻ മഹിപാൽ ലോംറോറും (49 പന്തിൽ 60) ചേർന്ന് 160 റൺസിൻ്റെ മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

32-ാം ഓവറിൽ 184 ന് ഒന്ന് എന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ തമിഴ്‌നാടിൻ്റെ സ്പിന്നർ വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് നേട്ടത്തോടെ കളി മാറ്റി. ഒമ്പത് ഓവറിൽ 52 റൺസ് വീട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റ് നേട്ടം നേടിയത്. രാജസ്ഥാനാവട്ടെ 16.1 ഓവറിൽ 83 റൺസിന് അവസാന ഒമ്പത് വിക്കറ്റുകൾ നഷ്‌ടപ്പെടുത്തി.

മത്സരത്തില്ർ രാജസ്ഥാൻ 19 റൺസിന് തമിഴ്നാടിനെ പരാജയപ്പെടുത്തി.

Content Highlghts: Seven boundaries each; Brilliant performance by the Tamil Nadu actor in Vijay Hazare

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us