'ഇന്ത്യ'യ്ക്ക് വേണ്ടി ഐപിഎല്‍ പ്ലേ ഓഫ് നഷ്ടപ്പെടുത്തുമോ? കടുത്ത തീരുമാനമെടുക്കാന്‍ കോഹ്‌ലി

നിര്‍ണായകമായ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പര്‍ താരം നടത്തുന്ന മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര മുന്നില്‍ നില്‍ക്കെ ഫോമിലേക്ക് തിരിച്ചെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന കോഹ്‌ലിക്ക് ഇംഗ്ലണ്ട് പര്യടനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. നിര്‍ണായകമായ പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പര്‍ താരം നടത്തുന്ന മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് വിരാട് കോഹ്‌ലി കൗണ്ടി ക്രിക്കറ്റിന്റെ ഭാഗമാകുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായിരിക്കും കോഹ്‌ലിയുടെ ശ്രമം. ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തുകയാവും കോഹ്‌ലിയുടെ ലക്ഷ്യം.

എന്നാല്‍ വിരാട് കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കാനാണ് സാധ്യത. ഐപിഎല്‍ 2025ല്‍ ആര്‍സിബിക്ക് പ്ലേ ഓഫിന് യോഗ്യത നേടാനായാല്‍ കോഹ്‌ലിക്ക് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള സമയം ലഭിക്കില്ല.

മെയ് 25നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. ജൂണ്‍ 20 ന് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ആരംഭിക്കും. ഐപിഎല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കൗണ്ടി ക്രിക്കറ്റില്‍ കോഹ്‌ലിക്ക് വളരെ കുറച്ച് സമയം മാത്രമാണ് ചെലവഴിക്കാന്‍ സാധിക്കുക. കൗണ്ടി ക്രിക്കറ്റില്‍ കൂടുതല്‍ സമയം ലഭിക്കണമെങ്കില്‍ വിരാടിന് ഐപിഎല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടിവരും.

കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഐപിഎല്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റിന് പോകാന്‍ ഉള്ള സാധ്യത വളരെ കുറവാണ്. ആര്‍സിബിക്ക് ഐപിഎല്‍ പ്ലേ ഓഫ് നേടാനായില്ലെങ്കില്‍ നേരത്തെ ഇംഗ്ലണ്ടിലേക്ക് പോകാനും കുറച്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കാനും കോഹ്ലിക്ക് സുവര്‍ണാവസരമുണ്ട്. എന്നാല്‍ കോഹ്‌ലിയും സംഘവും ഫൈനലില്‍ എത്തിയാല്‍ കാര്യങ്ങള്‍ മറിച്ചാകും.

Content Highlights: Virat Kohli To Sacrifice IPL Playoffs For Playing County Cricket Ahead Of England Tour

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us