ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിൽ ബാറ്റിങ്ങിനിടെ പരിക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഓസ്ട്രേലിയൻ മുൻ താരം ഡേവിഡ് വാർണർ. സിഡ്നി തണ്ടറും ഹൊബാർട്ട് ഹരികെയ്ൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സിഡ്നി തണ്ടറിന്റെ ക്യാപ്റ്റനും ഓപണിങ് ബാറ്ററുമാണ് ഡേവിഡ് വാർണർ. റൈലി മെറിഡത്ത് എറിഞ്ഞ പന്തിൽ മിഡ് വിക്കറ്റിലേക്ക് പായിക്കവേയാണ് വാർണറുടെ ബാറ്റിന്റെ പിടി വേർപെട്ടത്. പിന്നാലെ ബാറ്റ് വന്ന് വാർണറുടെ കഴുത്തിൽ അടിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ബാറ്റുവന്ന് അടിച്ചതിന്റെ വേദന വാർണറിന് അനുഭവപ്പെട്ടിരുന്നു. എന്നാൽ താരത്തിന് പരിക്കേൽക്കാതിരുന്നത് ആശ്വാസമായി.
David Warner's bat broke and he's hit himself in the head with it 🤣#BBL14 pic.twitter.com/6g4lp47CSu
— KFC Big Bash League (@BBL) January 10, 2025
മത്സരത്തിൽ ഹൊബാർട്ട് ഹരികെയ്ൻസ് ആറ് വിക്കറ്റിന് വിജയിച്ചു. ടോസ് നേടിയ ഹരികെയ്ൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പുറത്താകാതെ 88 റൺസ് നേടിയ ഡേവിഡ‍് വാർണറുടെ ബാറ്റിങ്ങ് സിഡ‍്നി തണ്ടറിനെ മികച്ച സ്കോറിലെത്തിച്ചു. 28 റൺസെടുത്ത വിക്കറ്റ് കീപ്പർ സാം ബില്ലിങ്സാണ് സിഡ്നിയുടെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിയത്. ഹരികെയ്ൻസിനായി റൈലി മെറിഡത്ത് രണ്ട് വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിൽ 68 റൺസെടുത്ത് പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ഹൊബാർട്ട് ഹരികെയ്ൻസിനെ വിജയത്തിലെത്തിച്ചത്. നിഖിൽ ചൗധരി 29 റൺസും നേടി മികച്ച സംഭാവന നൽകി. സിഡ്നിക്കായി ജോർജ് ഗാർട്ടൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: David Warner Nearly Injures Himself After Bat Breaks In Bizarre Incident