ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെയാണ് ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച ക്യാപ്റ്റനായി കാർത്തിക് തിരഞ്ഞെടുത്തിരിക്കുന്നത്. പാറ്റ് കമ്മിൻസാണ് ഇപ്പോൾ ലോകത്തെ എറ്റവും മികച്ച ആക്രമണശൈലിയിലുള്ള ക്രിക്കറ്റ് താരം. കാർത്തിക് പറയുന്നു.
സംഭാഷണത്തിലോ പ്രവർത്തിയിലോ കമ്മിൻസ് ആരെയും അധിക്ഷേപിക്കില്ല. എന്നാൽ ശരീരഭാഷകൊണ്ടും മാധ്യമങ്ങളെ കൈകാര്യം ചെയ്യുമ്പോഴും ഓരോ മത്സരത്തിന് മുമ്പും ശേഷവും കമ്മിൻസ് ആക്രമണോത്സുക ശൈലി കാത്തുസൂക്ഷിക്കുന്നു. ഒരു ടീമിനെ നയിക്കാനുള്ള കഴിവ് കമ്മിൻസിനുണ്ട്. തന്നെ സംബന്ധിച്ചടത്തോളം കമ്മിൻസാണ് ലോകത്തെ ഇപ്പോഴത്തെ ഒന്നാം നമ്പർ നായകൻ. കാർത്തിക് വ്യക്തമാക്കി.
2021ലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകനായി പാറ്റ് കമ്മിൻസിനെ തിരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റിൽ ആരോൺ ഫിഞ്ചിന്റെയും ടെസ്റ്റ് ക്രിക്കറ്റിൽ ടിം പെയ്നിന്റെയും പകരമായാണ് കമ്മിൻസ് ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് എത്തിയത്. പിന്നാലെ കമ്മിൻസ് നായകനായ ഓസ്ട്രേലിയൻ ടീം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും സ്വന്തമാക്കി. 2023ൽ ആഷസും 2024ൽ 10 വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫിയും ഓസീസ് സ്വന്തമാക്കിയത് കമ്മിൻസിന്റെ നേട്ടമാണ്.
Content Highlights: Karthik Picks Pat Cummins As No. 1 Captain In The World